ജില്ലാതല അറിയിപ്പുകൾ
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെൻറ്
കേരള വിനോദ സഞ്ചാര വകുപ്പിന് കീഴിൽ കണ്ണൂർ ഒണ്ടേൻ റോഡിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-27 അധ്യയന വർഷത്തേക്ക് ഒരു വർഷത്തെ പിഎസ്‌സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു. പ്രായപരിധിയില്ല.
https://fcikerala.org/ എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായും ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടും അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 15 വൈകീട്ട് അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. വിലാസം: ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഒണ്ടേൻ റോഡ്, കണ്ണൂർ, ഫോൺ: 0497 2706904, 9895880075
ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ്
സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ & എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്‌മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തുന്നതാണ്. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തി ക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ. തിരുവനന്തപുരം-33. ഫോൺ നം: 0471 2570471, 9846033001 https://app.srccc.in/register എന്ന ലിങ്കിൽ അപേക്ഷിക്കാവുന്ന താണ്. വിശദാംശങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20.
ഇവാല്യവേഷൻ അസിസ്റ്റന്റ് കം അക്കൗണ്ടൻറ് ഒഴിവ്
കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന ചോല- സുരക്ഷാ പദ്ധതിയിൽ മോണിറ്ററിങ് ആൻഡ് ഇവാല്യവേഷൻ അസിസ്റ്റന്റ് കം അക്കൗണ്ടൻറിന്റെ ഒഴിവുണ്ട്. ബികോം ഡിഗ്രിയും സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായ ഏതെങ്കിലും പി.ജിയും കമ്പ്യൂട്ടർ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവർ ജൂൺ അഞ്ചിന് രാവിലെ 10.30ന് കണ്ണൂർ ടൗണിനടുത്ത സൗത്ത് ബസാർ, കക്കാട് റോഡിലെ ചോല സുരക്ഷ ഓഫീസിൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാവേണ്ടതാണ്. cholasuraksha@gmail.com എന്ന ഐഡിയിലേക്ക് ജൂൺ നാലിന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി ബയോഡാറ്റ മെയിൽ ചെയേണ്ടതാണ്. ഫോൺ: 9744510930, 7736785438
ആശാ വർക്കർ നിയമനം
കണ്ണപുരം ഗ്രാമപഞ്ചായത്ത് വാർഡ് 14ൽ ആശാ വർക്കറെ നിയമിക്കുന്നു. കണ്ണപുരം ഗ്രാമപഞ്ചായത്ത് വാർഡ് 14ൽ സ്ഥിരതാമസമുള്ളവർക്ക് മുൻഗണന. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ രേഖകൾ സഹിതം ജൂൺ ഒമ്പതിന് രാവിലെ 10.30 മണിക്ക് കണ്ണപുരം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497 2860234
കണ്ണൂർ ഗവ. വനിത ഐടിഐയിൽ കോഴ്‌സുകൾ
കണ്ണൂർ ഗവ. വനിത ഐടിഐയിൽ ഐഎംസിയുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെൻറ് സപ്പോർട്ടോടുകൂടിയ എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മാനേജ് മെന്റ്, എയർലെൻ ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ മാനേജ്മെന്റ് (ഏവിയേഷൻ), ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, എസി മെക്കാനിക്ക് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോൺ: 8921512459
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ്
സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് കേരള) ലക്കിടി നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു യോഗ്യതയുള്ളവർക്ക് ആരോഗ്യരംഗത്ത് സ്ഥിരതയുള്ളതും ബഹുമാന്യവുമായ കരിയർ നേടുന്നതിനുള്ള മികച്ച അവസരമാണിത്. തിയറി, പ്രായോഗിക പരിശീലനം, ഹാൻഡ്‌സ്-ഓൺ അനുഭവം എന്നിവ ഉൾക്കൊള്ളുന്ന ഈ കോഴ്‌സ് എൻഎസ്ഡിസി/സെക്ടർ സ്‌കിൽ കൗൺസിൽ /അസാപ് കേരള മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഒരുക്കിയിരിക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആരോഗ്യമേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭ്യതയ്ക്കുള്ള സാധ്യതയും ഉറപ്പുമുണ്ട്. കോഴ്സിൽ ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു പാസ് ആണ്. അപേക്ഷകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ 9495999667, 9895967998 എന്ന നമ്പറിൽ ബന്ധപ്പെടുക. താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാം. https://forms.gle/THbV5Su474kNiTpCA. അപേക്ഷിക്കേണ്ട അവസാന തീയ്യതി: ജൂൺ 12
- Log in to post comments