Skip to main content

ജില്ലാതല അറിയിപ്പുകൾ

 

നിയമനം

പെരിങ്ങോം സർക്കാർ കോളേജിൽ 2026-27 അധ്യയന വർഷത്തേക്ക് ജീവനി വെൽ ബീയിങ് പദ്ധതിയുടെ ഭാഗമായി കരാറടിസ്ഥാനത്തിൽ കോളേജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. ജീവനി /ക്ലിനിക്കൽ സൈക്കോളജിയിലെ പ്രവൃത്തി പരിചയം, കൗൺസിലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ജൂൺ അഞ്ചിന് രാവിലെ 11 മണിക്ക് കോളേജ് കാര്യാലയത്തിൽ നേരിട്ട് ഹാജരാവുക. ഫോൺ: 9188900211, 04985 295440 ഇമെയിൽ geperingome.dce@kerala.gov.in & govtcollegepnr@gmail.com. വെബ്‌സൈറ്റ്: https://www.gcpnr.org 

വ്യവസായ ഷെഡുകൾ വാടകയ്ക്ക്

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചട്ടുകപ്പാറ വനിതാ വ്യവസായ എസ്റ്റേറ്റിൽ ഒഴിവുള്ള വ്യവസായ ഷെഡുകൾ MP-XI-138 A, MP-XI-137 B എന്നിവ വാടകയ്ക്ക് എടുക്കുന്നതിന് വേണ്ടി വനിതാ സംരംഭകരിൽ/വനിതാ സ്വയം സഹായ സംഘങ്ങളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂൺ എട്ട് വൈകീട്ട് നാല് മണി. വിശദ വിവരങ്ങൾക്ക് ജില്ലാ  പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 0497-2700205

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി.) വിവിധ കേന്ദ്രങ്ങളിൽ ജൂൺ മാസത്തിൽ ആരംഭിക്കുന്ന, വിവിധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ (രണ്ട് സെമസ്റ്റർ), യോഗ്യത: ബിരുദം
പിജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്-രണ്ട് സെമസ്റ്റർ), യോഗ്യത: ബി.ടെക്/ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ബി.സിഎ /എം.ടെക്/എം.സി.എ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്.
ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.ടി.ഒ.എ-രണ്ട് സെമസ്റ്റർ), യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം.
ഡി.സി.എ (ഒരു സെമസ്റ്റർ-യോഗ്യത: പ്ലസ് ടു/തത്തുല്യം)
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്-ഒരു സെമസ്റ്റർ, യോഗ്യത: എസ്.എസ്.എൽ.സി / തത്തുല്യം)
അപേക്ഷ  ഓൺലൈനായി  https://admissions.ihrd.ac.in/ വെബ്‌സൈറ്റിൽ സമർപ്പിച്ച ശേഷം, അതിന്റെ പ്രിന്റൗട്ടും മാർക്ക് ലിസ്റ്റുകളുടേയും സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ബന്ധപ്പെട്ട പരിശീലന കേന്ദ്രത്തിൽ ജൂൺ 20ന് വൈകിട്ട് നാലുമണിക്ക് മുമ്പായി സമർപ്പിക്കണം. അപേക്ഷാഫോറം നേരിട്ട് പരിശീലന കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാകുന്നതാണ്. ഫോൺ: 8547005000.

മിനി ജോബ് ഫെയർ

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ അഞ്ച് വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതൽ ഒരു മണി വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ, മാനേജർ, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് (ആൺ), ഓഫീസ് സ്റ്റാഫ് (പെൺ) ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സി/പ്ലസ്ടു/ഏതെങ്കിലും ഡിഗ്രി യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ  തിരിച്ചറിയൽ കാർഡിന്റെ (ആധാർ/വോട്ടർ ഐഡി) പകർപ്പും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 -2707610, 6282942066

date