Skip to main content

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ വിജയികളെ അനുമോദിക്കുന്ന വിജയോത്സവം ജില്ലാതല പരിപാടി ജൂൺ അഞ്ചിന് 

 

2025-26 ലെ എസ്എസ്എൽസി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ജില്ലയിൽ നൂറു ശതമാനം വിജയം നേടിയ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിലെ സ്കൂളുകളെയും എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങിയ ഒൻപത് വിദ്യാർഥികളെയും ജില്ലാ പഞ്ചായത്ത് അനുമോദിക്കുന്നു. 

വിജയോത്സവം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ 10 ന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ ജോൺ ബ്രിട്ടാസ് എം.പി നിർവഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ കണ്ണൂർ നോർത്ത്, കണ്ണൂർ സൗത്ത്, പാപ്പിനിശ്ശേരി സബ്ജില്ലകളിലെ സ്‌കൂളുകളെയും വിദ്യാർത്ഥികളെയുമാണ് ദിനേശ് ഓഡിറ്റോറിയത്തിൽ അനുമോദിക്കുക. 

ജൂൺ 6 ന് വൈകീട്ട് മൂന്ന് മണിക്ക് തളിപ്പറമ്പ് നോർത്ത് സബ് ജില്ലയിലെ സ്‌കൂളുകളെയും വിദ്യാർത്ഥികളെയും കണിയൻചാൽ ഗവ. എച്ച്എസ്എസിൽ നടക്കുന്ന പരിപാടിയിൽ അനുമോദിക്കും. മാടായി സബ്ജില്ലയുടേത് ജൂൺ എട്ടിന് ചെറുകുന്ന് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10 മണിക്കും പയ്യന്നൂർ സബ്ജില്ലയുടേത് ജൂൺ എട്ടിന് വൈകുന്നേരം മൂന്നിന് കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിലും  തലശ്ശേരി, ചൊക്ലി സബ്ജില്ലകളുടേത് ജൂൺ ഒൻപതിന് രാവിലെ 10 മണിക്ക് കതിരൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും തളിപ്പറമ്പ്, ഇരിക്കൂർ സബ്ജില്ലകളുടേത് ജൂൺ ഒൻപതിന് വൈകീട്ട് മൂന്ന് മണിക്ക് മയ്യിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലുമാണ്. 
ഇരിട്ടി, മട്ടന്നൂർ സബ്ജില്ലകളിലെ സ്‌കൂളുകൾക്കും വിദ്യാർത്ഥികൾക്കുമുള്ള അനുമോദനം ജൂൺ 12 ന് രാവിലെ 10 മണിക്ക് ഇരിട്ടി തന്തോട് സെന്റ് ജോസഫ് പാരീഷ് ഹാളിൽ വെച്ചും കൂത്തുപറമ്പ്, പാനൂർ സബ് ജില്ലകളിലെ പരിപാടി വൈകീട്ട് മൂന്നിന് കോട്ടയം മലബാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും നടക്കും. 

മട്ടന്നൂർ സബ് ജില്ലയിലെ ജി.എച്ച്.എസ്.എസ് മമ്പറം, ജി.എച്ച്.എസ്.എസ് വേങ്ങാട് എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികൾ കോട്ടയം മലബാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും മട്ടന്നൂർ സബ് ജില്ലയിലെ മറ്റ് സ്കൂളിലെ വിദ്യാർത്ഥികളും ഇരിക്കൂർ സബ് ജില്ലയിലെ ഉളിക്കൽ, മണിക്കടവ്, പടിയൂർ ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികളും ഇരിട്ടിയിലുമാണ് പങ്കെടുക്കേണ്ടത്. 

കണിയഞ്ചാൽ ജിഎച്ച്എസ്എസിലെ അനുമോദന പരിപാടി പി. സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്യും. ഇരിട്ടി തന്തോട് സെൻറ് ജോസഫ് പാരീഷ് ഹാളിലേത് വി. ശിവദാസൻ എംപിയും ചെറുകുന്ന് ഗേൾസ് വിഎച്ച്എസ്ഇ സ്ക്കൂളിലെ  പരിപാടി എം വിജിൻ എംഎൽഎയും കതിരൂർ ജിഎച്ച്എസ്എസിലെത് കാരായി രാജൻ എംഎൽഎയും കോട്ടയം മലബാർ എച്ച്എസ്എസിലേത് പി.കെ പ്രവീൺ എംഎൽഎയും 
കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് ഹാൾ, മയ്യിൽ ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലെ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ബിനോയ് കുര്യനും ഉദ്ഘാടനം ചെയ്യും.

മൂന്ന് പരീക്ഷകളിലും കണ്ണൂർ ജില്ല മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലായി 138 സ്കൂളുകൾ എസ്എസ്എൽസി യിൽ നൂറു ശതമാനം വിജയം കുറിച്ചു. 3068 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഹയർസെക്കൻഡറി പരീക്ഷയിൽ 80.95 ശതമാനമാണ് വിജയം. 2878 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ജില്ലയിലെ മൂന്ന് ഹയർ സെക്കൻ്ററി സ്ക്കൂളുകൾ നൂറു ശതമാനം വിജയം നേടി. വിഎച്ച്എസ്ഇ വിഭാഗത്തിൽ 66.82 ശതമാനം വിജയവും 9 പേർക്ക് മുഴുവൻ വിഷയത്തിൽ എ പ്ലസും  നേടി.

വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി ഷബ്ന, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി രവീന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എ പ്രദീപൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റ്റൈനി സൂസൻ ജോൺ, ഡിഡിഇ ഷൈനി ഡി തുടങ്ങിയവർ പങ്കെടുത്തു.

പരിസ്ഥിതി ദിനത്തിൽ മാരത്തോൺ മത്സരം

ജൂൺ അഞ്ചിന് അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിൽ കണ്ണൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ആഭിമുഖ്യത്തിൽ ചാൽ ബീച്ചിൽ മാരത്തോൺ സംഘടിപ്പിക്കുന്നു.
വനിതകൾക്കും പുരുഷന്മാർക്കുമായി
ആകെ നാല് ഇനങ്ങളിലാണ് മത്സരം.
45 ന് താഴെ പ്രായമുള്ളവർ, 45 ന് മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ രണ്ട്
വിഭാഗങ്ങളുണ്ട്. ഒന്നാം സ്ഥാനക്കാർക്ക് 5000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 3000 രൂപയും മൂന്ന് സ്ഥാനക്കാർക്ക് 1500 രൂപയുമാണ് ക്യാഷ് പ്രൈസ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും
ഫോൺ: 8547603826, 8547603827.

date