Skip to main content

കോർഡിനേറ്റർ നിയമനം

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജ്വാലാ ജാഗ്രത സമിതി പ്രൊജക്ടിന്റെ ഭാഗമായി ഒരു കോര്‍ഡിനേറ്ററേയും കമ്മ്യൂണിറ്റി വിമന്‍സ് ഫെസിലിറ്റേറ്ററെയും നിയമിക്കുന്നു. പ്രായപരിധി 25 നും 45നും മധ്യേ. തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം.

യോഗ്യത: എം.എസ്.ഡബ്ല്യൂ, സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്, വിമണ്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.  കോര്‍ഡിനേറ്റര്‍ക്ക് സ്ത്രീ ശാക്തീകരണ മേഖലയില്‍ പ്രവര്‍ത്തിച്ച അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം.

യോഗ്യരായവർ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂണ്‍ 24 രാവിലെ 10.30ന് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം.

date