Skip to main content

ശ്രീ അയ്യങ്കാളി മെമ്മോറിയൽ സ്കോളർഷിപ്പ്: അപേക്ഷകൾ ജൂലൈ 15 വരെ സമർപ്പിക്കാം

 

 

'ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്‌മെന്റ് സ്കോളർഷിപ്പ്പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗം വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പഠന-പാഠ്യേതര മേഖലകളിൽ മികവ് പുലർത്തുന്ന സാമ്പത്തികമായും കുടുംബപരമായും പിന്നാക്കാവസ്ഥ നേരിടുന്നവരുമായ സമർത്ഥരായ വിദ്യാർത്ഥികൾക്ക്  ഇ-ഗ്രാന്റ്സ് പോർട്ടൽ 3.0 മുഖേന അപേക്ഷിക്കാം.  ജൂലൈ 15ന്  വൈകിട്ട് അഞ്ചിനകം അപേക്ഷകൾ സമർപ്പിക്കണം.

 

ഈ അദ്ധ്യയന വർഷത്തിൽ സർക്കാർ അല്ലെങ്കിൽ എയ്ഡഡ് സ്കൂളുകളിൽ അഞ്ച്എട്ട് ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. അപേക്ഷകർ യഥാക്രമം നാല്ഏഴ് ക്ലാസ്സുകളിലെ വാർഷിക പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 'എ ഗ്രേഡ്നേടിയവരായിരിക്കണം. എന്നാൽപട്ടികജാതി വിഭാഗത്തിലെ  അരുന്ധതിയാർവേടൻകല്ലാടിനായാടിചക്ലിയൻ എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മാർക്കിൽ ഇളവുണ്ട്.

 

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമുകൾ എല്ലാ കോർപ്പറേഷൻബ്ലോക്ക്മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രംമുൻ വർഷത്തെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റ്സ്കൂൾ തലത്തിലോ അതിനു മുകളിലോ ഉള്ള കലാ-കായിക മത്സരങ്ങൾശാസ്ത്രമേളപ്രശ്നോത്തരി എന്നിവയിൽ പങ്കെടുത്തു നേടിയ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ അനുബന്ധ രേഖകൾ സഹിതം  ബന്ധപ്പെട്ട തദ്ദേശീയ പട്ടികജാതി വികസന ഓഫീസുകളിൽ നേരിട്ട് സമർപ്പിക്കണം.

 

സ്കോളർഷിപ്പിനായി അർഹരായവരെ തെരഞ്ഞെടുക്കുന്നതിനായുള്ള ഒബ്ജക്ടീവ് ടൈപ്പ് ടാലന്റ് സെർച്ച് പരീക്ഷ  ഓഗസ്റ്റ് രണ്ടിന് രാവിലെ പത്ത് മുതൽ 12 വരെ നടക്കും.  കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ ഓഫീസുകളുമായോ അല്ലെങ്കിൽ തൃശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടുക. ഫോൺ- 0487-2360381.

date