Skip to main content

ദേശീയ വായനാദിന മാസാചരണ ജില്ലാതല ഉദ്ഘാടനം ജൂൺ 19ന് അയ്യന്തോൾ ഗവ. എച്ച്.എസ്.എസിൽ

 

 

 

2026-ലെ ദേശീയ വായനാദിന - മാസാചരണത്തിന്റെ തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം ജൂൺ 19ന് രാവിലെ പത്തിന് അയ്യന്തോൾ ഗവ. എച്ച്.എസ്.എസിൽ നടത്തും. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് അധ്യക്ഷനാകും. സാഹിത്യകാരനും പ്രസാധകനുമായ കെ.ജെ ജോണി വായനാദിന സന്ദേശം നൽകും. വിദ്യാർത്ഥികൾക്കുള്ള സർക്കാർ പ്രസിദ്ധീകരണങ്ങളുടെ വിതരണോദ്ഘാടനം ഐ ആന്റ് പി.ആർ.ഡി തൃശ്ശൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ സി. അജോയ് നിർവ്വഹിക്കും. തൃശ്ശൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മെഫി ഡെൽസൺ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി. മുരളി, പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി കെ.ജി. ബാബുരാജ് , ഫൗണ്ടേഷൻ പ്രതിനിധികളായ എൻ.പി. രാമചന്ദ്രൻ, ബദറുദ്ദീൻ ഗുരുവായൂർ, വിദ്യാഭ്യാസ ഉപഡയറക്ടർ (ഇൻ-ചാർജ്) രോഹിത് നന്ദകുമാർ , എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ എസ്. ശ്യാമലക്ഷ്മി, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത് കെ ദീപക്, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വി. ശ്യാംലാൽ, അയ്യന്തോൾ ഗവ. എച്ച്.എസ്.എസ്. പ്രിൻസിപ്പൽ എ. കെ. അനീന, പി.ആർഡി അസിസ്റ്റന്റ് എഡിറ്റർ കെ.സി. ഹരിദാസ് തുടങ്ങിയവർ സംസാരിക്കും.

date