Post Category
ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍
പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ 2026-27 വര്‍ഷം ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന് താല്‍പര്യമുള്ള പ്ലസ് ടു/വി.എച്ച്.എസ്.ഇ/ഐ.ടി.ഐ/കെ.ജി.സി.ഇ പാസ്സായ വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 23 മുതല്‍ 29 വരെ കോളേജില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം.
എസ്.സി/എസ്.റ്റി/ഒ.ഇ.സി/ഒ.ബി.സി-എച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യവും സ്‌കോളര്‍ഷിപ്പും ലഭിക്കും. സൈബര്‍ ഫോറന്‍സിക് & ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീറിങ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:8547005084, 9496582763, 9447331112
date
- Log in to post comments