Skip to main content

വാക്‌സിനേഷന്‍ കുറവുള്ള മണ്ഡലങ്ങളിലെ എം.എല്‍.മാരുടെ യോഗം വിളിക്കും -ജില്ലാ കലക്ടര്‍

 

എം.ആര്‍. വാക്‌സിനേഷന്‍ മുഴുവന്‍ കുട്ടികളിലും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ വാക്‌സിനേഷന്‍ കുറവുള്ള നിയമ സഭാ മണ്ഡലങ്ങളിലെ എം.എല്‍.എ.മാരുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. വള്ളിക്കുന്ന്, വേങ്ങര, കൊണ്‍േണ്ടാട്ടി, തിരൂര്‍, മങ്കട, കേട്ടക്കല്‍, മലപ്പുറം,മഞ്ചേരി തുടങ്ങിയ മണ്ഡലങ്ങളിലെ എം.എല്‍.മാരുമായി പങ്കെടുപ്പിച്ചാണ് പ്രത്യേക യോഗം വിളിക്കുക. യോഗത്തില്‍ ഡിസംബര്‍ 16 നകം ജില്ലയിലെ വാക്‌സിനേഷന്‍ ലക്ഷ്യം കൈവകരിക്കുന്നതിന് മണ്ഡലത്തിലെ തടസ്സങ്ങള്‍ കണ്‍െണ്ടത്തി പരിഹരിക്കും. വേങ്ങര, മങ്കട, കുറ്റിപ്പുറം, വളവനൂര്‍ തുടങ്ങിയ ഹെല്‍ത് ബ്ലോക്കുകളിലാണ് ഏറ്റവും കുറവ് കുത്തി വെപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ ഇതുവരെ 8,14,000 പേരാണ് കുത്തിവെപ്പ് എടുത്തിരിക്കുന്നത്.
ഇതു സംബന്ധിച്ച് കലക്ട്രറ്റില്‍ നടന്ന യോഗത്തില്‍ ഡപ്യുട്ടി കലക്ടര്‍ ഡോ.ജെ.ഒ. അരുണ്‍, ഡി.എം.ഒ ഡോ. കെ.സക്കീന, ഡോ.ആര്‍. ശ്രീനാഥ,് മീസാന്‍ അബാസ് സി.കെ.യു മൗലവി, അബ്ദുല്‍ വഹാബ്,ഹുസൈന്‍, മുഹമ്മദ് റിയാസുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date