Skip to main content

ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഗ്രേഡ്-II അഭിമുഖം

മലപ്പുറം ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ആയുര്‍വേദ ആശുപത്രി/ ഡിസ്‌പെന്‍സറികളിലേക്ക് താത്ക്കാലിക ദിവസവേതന അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനായി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 23 ന് രാവിലെ 10.30 ന് നടക്കും. താത്പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ അംഗീകാരമുള്ള ഒറിജിനല്‍ ആയുര്‍വേദ ഫാര്‍മസി കോഴ്സ് സര്‍ട്ടിഫിക്കറ്റ്, മറ്റ് യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍-- 0483 2734852

date