ജില്ലാതല അറിയിപ്പുകൾ
പുനർലേലം
പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം പയ്യന്നൂർ ഓഫീസിന്റെ വിവിധ റോഡുകളിലെ മരങ്ങളുടെ ലേലം ജൂൺ 22, 24 തീയ്യതികളിൽ രാവിലെ 11:30 ന് ഓഫീസിൽ നടക്കും. ഫോൺ. 7594971802.
മെക്കാനിക് ഡീസൽ സ്പെഷ്യൽ ബാച്ച്
വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൽപ്പറ്റ കെ എം എം ഗവ ഐ ടി ഐ.യിൽ 2026-27 വർഴം എസ് സി/എസ് ടി വിഭാഗങ്ങൾക്കുളള മെക്കാനിക് ഡീസൽ സ്പെഷ്യൽ ബാച്ചിലേക്കുളള അഡ്മിഷൻ തുടങ്ങി. https://itladmissions.kerala.gov.in വഴി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. അപേക്ഷ സമർപ്പിച്ച ശേഷം അടുത്തുളള ഗവ ഐ ടി ഐയിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടെത്തി വേരിഫിക്കേഷൻ പൂർത്തീകരിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂൺ 30. ഫോൺ: 04936 205519, 8907772500, 9995914652, 9961702406.
കുടിവെളള വിതരണം മുടങ്ങും
ജിക്ക പദ്ധതിയുടെ ഭാഗമായി അഴീക്കോട് ഭാഗത്തേക്കുള്ള മൈയിൻ ലൈനിൽ ലീക്ക് പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ പുഴാതി, പള്ളിക്കുന്ന്, ചിറക്കൽ, സോണലുകളിൽ ഭാഗികമായും വളപട്ടണം പഞ്ചായത്തിൽ പൂർണ്ണമായും ജൂൺ 20 മുതൽ 23 വരെ കുടിവെള്ള വിതരണം മുടങ്ങും.
വൈദ്യുതി മുടക്കം
കൊട്ടാനിച്ചേരി ചകിരി ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ 20 ന് ഉച്ച 12 മുതൽ വൈകുന്നേരം 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
- Log in to post comments