Skip to main content

വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം 

 

കഴിഞ്ഞ അധ്യയനവർഷത്തിൽ (2025-26) സംസ്ഥാന സിലബസിൽ എസ്എസ്എൽസി- പ്ലസ് ടു ക്ലാസുകളിൽ എ1, എപ്ലസ് ലഭിച്ചവരും സിബിഎസ്ഇ, ഐസിഎസ് ഇ സ്ട്രീമുകളിൽ 90 ശതമാനത്തിനു മുകളിൽ മാർക്ക് (അഡിഷണൽ വിഷയം ഒഴികെ) ലഭിച്ചവരുമായ വിമുക്തഭടന്മാരുടെ മക്കൾക്ക് ടോപ് സ്‌കോറർ കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർവീസ് പ്ലസ് പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി ആഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസറെ ബന്ധപ്പെടുക. ഫോൺ: 0484 2422239.

date