Skip to main content

*മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ നിയമനം*

നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മള്‍ട്ടിപര്‍പ്പസ് ജോലികള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് തസ്തികകളിലേക്കാണ് നിയമനം. ഒരു തസ്തികയിലേക്ക് ഏഴാം ക്ലാസ് യോഗ്യതയും പ്രവൃത്തിപരിചയവുമാണ് യോഗ്യത. രണ്ടാമത്തെ തസ്തികയിലേക്ക് കംപ്യൂട്ടര്‍ പരിജ്ഞാനവും പ്രവൃത്തിപരിചയവുമാണ് വേണ്ടത്. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും മാനന്തവാടി ബ്ലോക്ക് പരിധിയിലുള്ള സി.ഡി.എസ് സാക്ഷ്യപ്പെടുത്തിയ കത്തും സഹിതം ജൂലൈ നാല് രാവിലെ 10.30ന് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 8281212702.

 

date