Skip to main content

*അസാപ് തൊഴില്‍ മേള*

അസാപിന്റെ മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂണ്‍ 20ന് രാവിലെ പത്തു മണി മുതല്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന പ്ലസ് ടു, ഡിഗ്രി, പി.ജി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10ന് ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരേണ്ടതാണ്. എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ഹാപ്പി 7 ഡേയ്‌സ് ഹൈപ്പര്‍മാര്‍ക്കറ്റ്, മെറ്റാലെക്‌സ് ഗാലേറിയ, ഫോക്കസ് ഗ്രൂപ്പ്, വെല്‍ വിന്‍ ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും. ഫോണ്‍: 9495999669.

date