വിഷൻ/വിഷൻ പ്ലസ് പദ്ധതി: പരിശീലന സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന വിഷൻ/വിഷൻ പ്ലസ് പദ്ധതിയിൽ പട്ടികജാതി വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നു. പട്ടികജാതി വിദ്യാർഥികൾക്ക്' പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള പ്രത്യേക സമിതി മുൻപാകെ പരിഗണിക്കുന്നതിനായി ആലപ്പുഴ ജില്ലയിൽ പുതുതായി ഉൾപെടുത്തേണ്ട സ്ഥാപനങ്ങളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്.
വിഷൻ പദ്ധതി പ്രകാരം പ്ലസ് ടു/വി.എച്ച്.എസ്.ഇ പഠനത്തിനൊപ്പം രണ്ട് വർഷത്തെ മെഡിക്കൽ/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിനായി ഓരോ വർഷവും 10,000/- രൂപ വീതം ധനസഹായം അനുവദിക്കുന്നതാണ്.
വിഷൻ പ്ലസ് പദ്ധതി പ്രകാരം പ്ലസ്സ് ടു/വി.എച്ച്.എസ്.ഇ/ ഐസിഎസ്ഇ പഠനത്തിനു ശേഷം മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിന് പരമാവധി 54000/- രൂപ ധനസഹായം അനുവദിയ്ക്കുന്നതാണ്.
താൽപര്യമുള്ള സ്ഥാപന മേധാവികൾ, സ്ഥാപനം പ്രവർത്തനം ആരംഭിച്ച വർഷം, മുൻ പരീക്ഷ പരിശീലന വിജയികളുടെ വിവരങ്ങൾ, വിജയികളുടെ വിവരങ്ങളടങ്ങിയ സ്ഥാപനത്തിന്റെ ബ്രോഷർ എന്നിവ സഹിതം ആലപ്പുഴ ജില്ലയിൽ സിവിൽ സ്റ്റേഷൻ അനെക്സിൽ പ്രവർത്തിയ്ക്കുന്ന ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ - 0477-2252548. അവസാന തീയതി ജൂലൈ 15.
- Log in to post comments