എം.ബി.എ പ്രവേശനം
പുന്നപ്ര അക്ഷരനഗരി കേപ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ആൻഡ് ടെക്നോളജി (ഐ.എം.ടി) യിൽ 2026-2028 വർഷത്തേക്കുള്ള ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി ജൂൺ 23 രാവിലെ 10 മണിക്ക് ഗ്രൂപ്പ് ഡിസ്കഷനും അഭിമുഖവും നടത്തും. 50% മാർക്കോടുകൂടി ഡിഗ്രി പരീക്ഷ പാസായവർക്ക് ( എസ്.സി/എസ്.റ്റി ക്ക് 45% മാർക്ക്, എസ്.ഇ.ബി.സി/ ഒ.ബി.സി ക്ക് 48% മാർക്ക്) പങ്കെടുക്കാം.
എസ്.സി/എസ്.റ്റി/ഒ.ഇ.സി/ഫിഷറീസ് വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക്ഫീസിളവ് ഗ്രാന്റ്' ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. വിലാസം - ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ആൻഡ് ടെക്നോളജി, അക്ഷരനഗരി, വാടയ്ക്കൽ പി.ഒ, ആലപ്പുഴ - 688003. ഫോൺ: 0477 - 2267602, 9188067601, 9946488075, 9747272045, www.imtpunnapra.org.
(പിആർ/എഎൽപി/1188)
- Log in to post comments