വൊക്കേഷണൽ ഹയർസെക്കണ്ടറി രണ്ടാം അലോട്ട്മെന്റ്
ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള രണ്ടാം അലോട്ട്മെന്റ് https://admission.vhseportal.kerala.gov.in ൽ ജൂൺ 22 മുതൽ ലഭ്യമാകും. https://admission.vhseportal.kerala.gov.in ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്വേഡും നൽകി ലോഗിൻ ചെയ്ത് Allotment Result ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ടമെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും. രണ്ടാം അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 23 വൈകുന്നേരം 4 വരെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്കൂളുകളിൽ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്. ഇവർക്ക് താത്കാലിക പ്രവേശനം അനുവദനീയമല്ല. താഴ്ന്ന ഓപ്ഷനിലാണ് അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളതെങ്കിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കാൻ കാത്തിരിക്കുന്നതിനായി വിദ്യാർഥിക്ക് താത്കാലിക പ്രവേശനം നേടാം. ഒന്നാം അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് രണ്ടാം അലോട്ട്മെന്റിൽ മറ്റൊരു സ്കൂളിലോ, അതേ സ്കൂളിലെ മറ്റൊരു കോഴ്സിലോ ആണ് അലോട്ട്മെന്റ് ലഭിക്കുന്നതെങ്കിൽ സ്കൂളിലെത്തി സ്ഥിര/ താത്കാലിക പ്രവേശനത്തിനുള്ള മുഴുവൻ നടപടികളും പൂർത്തികരിക്കണം. അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥി ജൂൺ 23 വൈകുന്നേരം 4ന് മുമ്പായി അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരമായോ താത്കാലികമായോ പ്രവേശനം നേടാതിരുന്നാൽ പ്രവേശന പ്രക്രിയയിൽ നിന്നും പുറത്താകും.
പി.എൻ.എക്സ്. 2121/2026
- Log in to post comments