Skip to main content

ഇലക്‌ട്രോണിക് വേ ബില്‍ പരിശീലനം നല്‍കി.

ജില്ലയിലെ വ്യാപാരികള്‍, ടാക്‌സ് പ്രാക്ടീഷണര്‍മാര്‍, പാര്‍സല്‍ ഏജന്‍സികള്‍ ചരക്ക് സേവന നികുതി ജീവനക്കാര്‍ എന്നിവര്‍ക്ക് ചരക്ക് സേവന നികുതി പിരിക്കുന്നതില്‍ ഇ-വേ ബില്‍ പരിശീലനം നല്‍കി.
    കമ്മീഷണര്‍ ഓഫിസില്‍ നടന്ന പരിപാടി ജില്ലാ ചരക്ക് സേവന നികുതി ഡെപ്യൂട്ടി കമ്മീഷണര്‍  കെ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കമ്മീഷണര്‍മാരായ കെ. അബ്ലുള്‍ ലത്തീഫ്,   എ. എം. ഷംസുദ്ദീന്‍ എന്നിവര്‍ പരിശീലനം നല്‍കി. അസിസ്റ്റന്റ് കമ്മീഷണര്‍  കെ. മാലതി, ഓഫീസര്‍മാരായ. മുഹമ്മദാലി പോത്തുകാടന്‍, ഹരിദാസന്‍. എന്‍,  എന്നിവര്‍  പ്രസംഗിച്ചു.

 

date