സാക്ഷരത മിഷൻ അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിച്ചു
ജില്ലാ സാക്ഷരതാ മിഷനും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ യും സംയുക്തമായി സംഘടിപ്പിച്ച സദ്ഗമയ -26 യോഗ പരിശീലനവും മാർഗ്ഗ നിർദ്ദേശ ക്ലാസ്സും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ പി.കെ. അസ് ലു ഉദ്ഘാടനം ചെയ്തു. എ എം എ ഐ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഡോ.സയാന സലാം അധ്യക്ഷത വഹിച്ചു. എ.എം.എ.ഐ സ്‌റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ഡോ.വി.ജി. ഉദയകുമാർ മുഖ്യപ്രഭാഷനം നടത്തി. സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.വി. ശാസ്ത പ്രസാദ്, അസിസ്റ്റന്റ് കോ . ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ ,ഓഫീസ് സ്റ്റാഫ് കെ.മൊയ്തീൻ കുട്ടി, സെന്റർ കോ.ഓർഡിനേറ്റർമാരായ ഇ. സന്തോഷ് കുമാർ, കെ.പി. ശ്രീദേവി, പി.അജിതകുമാരി തുടങ്ങിയവർ സംബന്ധിച്ചു. ഡോ. കെ.കെ.ആരതി, ഇൻസ്ട്രക്ടർ അഹാസ് പത്മ എന്നിവർ പരിശീലനത്തിന് നേത്യത്വം നൽകി. പരിശീലനത്തിൽ പങ്കെടുത്തവർക്ക് ടീഷർട്ട് വിതരണം ചെയ്യുകയും സദ്ഗമയ -26 ന്റെ ലോഗോ പ്രകാശനം നടത്തുകയും ചെയ്തു.
- Log in to post comments