Post Category
ഇലക്ട്രോണിക്‌സ് മെക്കാനിക് ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഗവ. ഐ.ടി.ഐ ഹെര്‍ബര്‍ട്ട് നഗറില്‍ 2026-2027 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. എന്‍.സി.വി.ടി അംഗീകാരമുള്ള രണ്ടു വര്‍ഷത്തെ കോഴ്‌സായ 'ഇലക്ട്രോണിക്‌സ് മെക്കാനിക്' ട്രേഡിലേക്ക് (ആകെ 24 സീറ്റുകള്‍) ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും, പത്ത് ശതമാനം പട്ടികവര്‍ഗ്ഗ വിഭാഗത്തിനും, ശേഷിക്കുന്ന പത്ത് ശതമാനം മറ്റ് വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കുമായി സംവരണം ചെയ്തിരിക്കുന്നു. പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും.
താല്‍പര്യമുള്ളവര്‍ക്ക് https://scdditiadmission.kerala.gov.in/splash.php എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ജൂലൈ പത്ത് വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0487 2448155, 9497366243, 9495646797, 9745617463.
date
- Log in to post comments