Skip to main content

അറ്റ്ലാന്റിസ്, വടുതല റെയിൽവേ മേൽപ്പാല പദ്ധതികൾ: മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തി 

 

 അറ്റ്ലാന്റിസ് , വടുതല റെയിൽവേ മേൽപ്പാല പദ്ധതികളുടെ   മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ടി. ജെ. വിനോദ് എം.എൽ.എയുടെ അധ്യക്ഷതയിൽ പ്രത്യേക ഏകോപന യോഗം ചേർന്നു.
ആർ.ബി.ഡി.സി.കെ ഓഫീസിൽ നടന്ന യോഗത്തിൽ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപായി പൂർത്തീകരിക്കേണ്ട വിവിധ നടപടിക്രമങ്ങളും സാങ്കേതിക വിഷയങ്ങളും  വിശദമായി ചർച്ച ചെയ്തു. 
ഓരോ പ്രവർത്തനവും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും കൃത്യമായ സമയപരിധി നിശ്ചയിച്ചു.

അറ്റ്ലാന്റിസ്, വടുതല റെയിൽവേ മേൽപ്പാലങ്ങൾ യാഥാർഥ്യമാകുന്നതോടെ നഗരത്തിലെ പ്രധാന ഗതാഗതക്കുരുക്കുകൾക്ക് പരിഹാരമാകുകയും കൊച്ചി നഗരത്തിന്റെ ഗതാഗത ഭൂപടത്തിൽ തന്നെ ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും  യോഗം വിലയിരുത്തി.നിശ്ചയിച്ചിട്ടുള്ള പ്രവർത്തനങ്ങളുടെ പുരോഗതി അടുത്ത അവലോകന യോഗത്തിൽ വിശദമായി പരിശോധിച്ച് വിലയിരുത്താനും , പദ്ധതികൾ സമയബന്ധിതമായി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്താനും  യോഗത്തിൽ തീരുമാനിച്ചു.

കൗൺസിലർ കെ. എക്സ്. ഫ്രാൻസിസ്, ആർ.ബി.ഡി.സി.കെ ഉദ്യോഗസ്ഥർ, കിറ്റ്കോ ഉദ്യോഗസ്ഥർ,  തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ എന്നിവരുൾപ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥർ എന്നിവർ  പങ്കെടുത്തു.

date