കെൽട്രോൺ കോഴ്‌സുകൾക്ക് ഫീസ് ഇളവ്
കെൽട്രോൺ കോഴ്‌സുകൾക്ക് ഫീസ് ഇളവ്
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോട്ടയം നാഗമ്പടത്തുള്ള നോളജ് സെന്ററിൽ വിവിധ അഡ്വാൻസ്ഡ് ടെക്നോളജി കോഴ്‌സുകൾക്ക് 10 ശതമാനം ഫീസ് ഇളവ് പ്രഖ്യാപിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), മിക്സഡ് റിയാലിറ്റി (MR) എന്നീ മേഖലകളിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് പ്രവേശനം. 2026 ജൂൺ 30 വരെ രജിസ്റ്റർ ചെയ്യുന്നവർക്കാണ് ഈ ഫീസ് ഇളവ് ലഭിക്കുക.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവയുടെ പകർപ്പുകൾ സഹിതം കോട്ടയം നാഗമ്പടത്തുള്ള കേന്ദ്രത്തിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം.
ഫോൺ: 6282841772, 8590118698, 0481 2304031
തീയതി നീട്ടി
ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ എൻ.ആർ.ഐ (NRI) സീറ്റുകളിലേക്കുള്ള ഓൺലൈൻ പ്രവേശന അപേക്ഷാ തീയതി നീട്ടി.
താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ജൂൺ 15 വൈകുന്നേരം 4 മണി വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
ഓൺലൈൻ രജിസ്ട്രേഷൻ ഫീസായ 1000/- രൂപയുടെ പേയ്‌മെന്റ് വിവരങ്ങൾ അടങ്ങിയ അപേക്ഷയുടെ പ്രിന്റൗട്ട്, ആവശ്യമായ മറ്റ് അനുബന്ധ രേഖകൾ സഹിതം ജൂൺ 17 വൈകുന്നേരം 4 മണിക്ക് മുൻപായി പ്രവേശനം ആഗ്രഹിക്കുന്ന ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പലിന് ലഭ്യമാക്കണം.
ഫോൺ:8547005000
സ്പോർട്സ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു
സ്പോർട്സ് ആൻഡ് മാനേജ്മെന്റ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (SMRI) വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
സ്പോർട്സ് മാനേജ്മെന്റ്, ഫുട്ബോൾ മാനേജ്മെന്റ്, സ്പോർട്സ് എൻജിനീയറിങ്, സ്പോർട്സ് സൈക്കോളജി എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ് ടു, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ലേലം
പാമ്പാക്കുട സാമുദായിക ആരോഗ്യ കേന്ദ്രത്തിലെ ഉപയോഗശൂന്യമായി കിടക്കുന്ന എച്ച്.പി കെട്ടിടം പൊളിച്ചു നീക്കുന്നതിനായി ലേലം നടത്തുന്നു.
2026 ജൂൺ 15-ന് പകൽ 12 മണിക്ക് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് ലേലം നടക്കുക. പങ്കെടുക്കാൻ താല്പര്യമുള്ളവർ അന്നേ ദിവസം ഉച്ചക്ക് 12 മണിക്ക് മുൻപായി ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരണം.
ഫോൺ:0484 2272300
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പി ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത ഡിഗ്രീ), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത +2), ആറ് മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത SSLC) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷക്ഷണിച്ചു.
ഫോൺ : 7994449314
പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനം:സർട്ടിഫിക്കറ്റ് പരിശോധന
എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ 2026-2027 അധ്യയന വർഷത്തെ പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായുള്ള സർട്ടിഫിക്കറ്റ് പരിശോധന ജൂൺ 10 മുതൽ 17 വരെ നടക്കും. കായിക താരങ്ങൾ https://hscap.kerala.gov.in/ എന്ന സൈറ്റിൽ കായിക മികവ് രെജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ടും ഒറിജിനൽ സ്പോർട്സ് സർട്ടിഫിക്കറ്റുകളും,സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ( 2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകൾ മാത്രമേ പരിഗണിക്കുകയുള്ളു) ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നേരിട്ട് ഹാജരാ ക്കേണ്ടതും , സർട്ടിഫിക്കറ്റുകൾ സ്പോർട്സ് കൗൺസിൽ വെരിഫൈ ചെയ്ത ശേഷം സ്കോർ കാർഡ് കൈപ്പറ്റേതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0484-2367580 എന്ന നമ്പറിൽ ബന്ധപ്പെടുക.
മത്സ്യകൃഷി അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് നൽകുന്ന വിവിധ മത്സ്യകൃഷി അവാർഡുകൾക്കായി അപേക്ഷകൾ ക്ഷണിച്ചു. ഓരു ജല മത്സ്യകർഷകൻ, ശുദ്ധജല മത്സ്യകർഷകൻ, ചെമ്മീൻ കർഷകൻ, നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കർഷകൻ, അലങ്കാര മത്സ്യ റിയറിംഗ് യൂണിറ്റ് കർഷകൻ, കല്ലുമ്മക്കായ കർഷകൻ, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉൽപാദന യൂണിറ്റ് കർഷകൻ, തദ്ദേശസ്വയംഭരണ സ്ഥാപനം, അക്വാകൾച്ചർ പ്രൊമോട്ടർ, പ്രോജക്ട് കോ-ഓർഡിനേറ്റർ . ഇതോടൊപ്പം മത്സ്യകൃഷി മേഖലയിൽ നൂതന ആശയങ്ങൾ വികസിപ്പിച്ചെടുത്ത സ്റ്റാർട്ടപ്പുകൾ, സഹകരണ സ്ഥാപനം, ഇന്നവേറ്റീവ് അക്വാകൾച്ചർ യൂണിറ്റ് എന്നീ വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നത്.
സംസ്ഥാന-കേന്ദ്ര സർക്കാർ ധനസഹായ പദ്ധതികളിലൂടെയും , സ്വന്തമായും മത്സ്യകൃഷിയിൽ ഏർപ്പെടുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ജൂൺ 12 ന് വൈകിട്ട് 4 മണിക്ക് മുൻപായി ജില്ലാ ഫിഷറീസ് ഓഫീസ് അല്ലെങ്കിൽ മത്സ്യഭവനുകളിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2394476 എന്ന ഫോൺ നമ്പരിലോ ddfisheriesekm@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം
സൗജന്യ റേഷൻ അപേക്ഷ ക്ഷണിച്ചു
ജൂൺ 9 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യബന്ധന ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾക്കും, പീലിംഗ് ഷെഡുകളിൽ ജോലി ചെയ്യുന്ന അനുബന്ധ മത്സ്യത്തൊഴിലാളികൾക്കും സൗജന്യ റേഷൻ ലഭ്യമാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം 2026 ജൂൺ 15-നകം എറണാകുളം, മുനമ്പം, ചെല്ലാനം, ഞാറക്കൽ എന്നീ മത്സ്യഭവൻ ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം റേഷൻ കാർഡിന്റെ പകർപ്പ് മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്കിന്റെ പകർപ്പ്, മത്സ്യബന്ധന യാനം / പീലിംഗ് ഷെഡ് ഉടമയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.
ഫോൺ: 0484-2394476
മഹാരാജാസ് കോളേജിൽ പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
എറണാകുളം മഹാരാജാസ് കോളേജിൽ വിവിധ ബിരുദാനന്തര ബിരുദ (P.G.) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കോളേജിലെ ഇൻ്റെ ഗ്രേറ്റഡ് പി ജി ഇൻ ആർക്കിയോളജി ആൻ്റ് മെറ്റീരിയൽ കൾച്ചറൽ സ്‌റ്റഡീസിൻ്റെ ഏഴാം സെമസ്റ്ററിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോളേജ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. ജൂൺ 20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഇതോടൊപ്പം കോളേജിലെ മറ്റ് 18 ബിരുദ പ്രോഗ്രാമുകളിലേക്കും, 22 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും, ഒരു ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമിലേക്കും ഓൺലൈനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ബിരുദ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 10-ഉം, പി.ജി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 12-ഉം ആണ്. വിശദവിവരങ്ങൾ കോളേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (https://maharajas.kreap.co.in) ലഭ്യമാണ്.
ഫോൺ: 93492 02087
വാക്ക് ഇൻ ഇൻ്റെർവ്യു
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ന്യൂറോളജി, ജനറൽ സർജറ എന്നീ വിഭാഗങ്ങളിലേക്കായി ജൂനിയർ റെസിഡൻ്റുമാരെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇൻ്റെർവ്യു നടത്തും. 6 മാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത ( എം ബി ബി എസ്), വയസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകേണ്ടതാണ്. പ്രവർത്തിപരിചയം അഭികാര്യം
- Log in to post comments