അറിയിപ്പുകൾ
സ്പോട്ട് അഡ്മിഷൻ
സംസ്ഥാന ടൂറിസം വകുപ്പിൻ്റെ മാനേജ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബ്.എ. (ട്രാവൽ ആൻ്റ് ടൂറിസം) 2020-28 ബാച്ചിലേക്ക് സംവരണ വിഭാഗമുൾപ്പെടെ ഒഴിവുള്ള
സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും , കെ മാറ്റ്/ സിമാറ്റ്/ കാറ്റ് യോഗ്യത ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും https://www.kittsedu.org/apply-for-mba/ എന്ന ലിങ്ക് വഴി അപേക്ഷിച്ച് ജൂൺ 15, 16, 17 തീയതികളിൽ നടക്കുന്ന സ്പോട്ട് അഡ്‌മിഷനിൽ പങ്കെടുക്കാവുന്നതാണ്
SC/ST വിദ്യാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും.
ഫോൺ: 9645176828, 9446529467
അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിൻ്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ
റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത രണ്ടാം ഭാഷയായി ഹിന്ദിയുള്ള പ്ലസ്ടു (50% മാർക്കോടെ). കൂടാതെ പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സുകൾ, ഡിഗ്രി അല്ലെങ്കിൽ എം.എ വിജയിച്ചവർക്കും അപേക്ഷിക്കാം.പ്രായപരിധി 7 - 35 വയസ്സ്, പട്ടികജാതി/പിന്നോക്ക വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 15 വൈകുന്നേരം 5 മണി വരെ.
ഫോൺ: 8547126028, 04734-296496
ലാബ് ടെക്നിഷ്യൻ അഭിമുഖം ജൂൺ 18-ന്
ആരക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. ബി എസ് സി എം എൽ ടി, അല്ലെങ്കിൽ ഡി എം ഇ അംഗീകൃത ഡി എം എൽ ടി ഉള്ളവർക്ക് അപേക്ഷിക്കാം. ജൂൺ 18 (വ്യാഴം) രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളും, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് ആരക്കുന്നം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
അപേക്ഷ ക്ഷണിച്ചു
2025-26 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ്‌ടു, തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസ്സാദ്ധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത് കൂടിശ്ശികയില്ലാതെ 2 വർഷം പൂർത്തിയാക്കിയ അംഗങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും www.kmtboard.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സഹിതം ജൂലൈ 31 നകം ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ. കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസ്. കെ.യു.ആർ.ഡി.എഫ്.സി, ബിൽഡിംഗ്, രണ്ടാം നില, ചക്കോരത്ത്‌കുളം. വെസ്റ്റ്ഹിൽ പി ഒ , കോഴിക്കോട് 673005 വിലാസത്തിൽ സമർപ്പിക്കണം.
ഫോൺ : 0495 2966577, 9188230577
എൻട്രൻസ് പരിശീലനം
വിമക്തഭടന്മാരുടെ മക്കൾക്ക് മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിനുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2026-27 അധ്യയന വർഷത്തിൽ ആറുമാസത്തിൽ കുറയാത്ത കാലയളവിലേക്ക് കോച്ചിംഗ് ക്ലാസുകളിൽ പങ്കെടുക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. താല്പര്യമുള്ള അർഹരായ ഉദ്യോഗാർത്ഥികൾ 'സർവീസ് പ്ലസ്' പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി ഓഗസ്റ്റ് 5 ന് വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി 0484-2402239 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ വിനോദസഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കളമശ്ശേരി ഗവൺമെന്റ് എയ്ഡഡ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-2027 അധ്യയന വർഷത്തെ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് ഓൺലൈനായോ നേരിട്ടോ അപേക്ഷിക്കാവുന്നതാണ്.
എസ് സി/ എസ് റ്റി / ഒ ഇ സി / മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർക്ക് പഠനം സൗജന്യമായിരിക്കും. ഒബിസി , ജനറൽ വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. താല്പര്യമുള്ളവർ www.fcikerala.org എന്ന വെബ്‌സൈറ്റ് വഴി ജൂൺ 15-ന് വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഫോൺ: 0484-2558385, 2963385, 9645078880
ഒ.ഇ.സി. പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം: അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ്,/ സി.ബി.എസ്.ഇ - ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ഇ.സി./ഒ.ബി.സി. (എച്ച്) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള "ഒ.ഇ.സി. പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ പദ്ധതിയിലേക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
ഇ-ഗ്രാന്റ്സ് മുഖേന വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികൾക്കാണ് ഈ സഹായം ലഭ്യമാകുന്നത്. ജൂൺ 15-നകം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
സ്‌പോട്ട് അഡ്മിഷൻ
കേരള സർക്കാർ സ്ഥാപനമായ അസാപ് കേരളയുടെ പത്തനംതിട്ട കുന്നന്താനം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂൺ 12-ന് ആരംഭിക്കുന്ന 'ഇലക്ട്രിക് വാഹന സർവീസിങ്' കോഴ്സിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യത പ്ലസ് ടു, ഐ.ടി.ഐ. പ്രായപരിധി 18-40 മധ്യേ . ജൂൺ 10, 11 തീയതികളിൽ കുന്നന്താനം കേന്ദ്രത്തിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കാവുന്നതാണ്.
ഫോൺ: 9495999688
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം പാലക്കാട് ചാത്തന്നൂരിൽ നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റൻ്റ് അഡ്വാൻസ്ഡ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ . കൂടുതല്‍ വിവരങ്ങള്‍ അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.asapkerala.gov.in ) ലഭ്യമാണ്.
ഡിപ്ലോമ ഇൻ എയർലൈൻ & എയർപോർട്ട് മാനേജ്‌മെന്റ് കോഴ്‌സ്: ഓൺലൈനായി അപേക്ഷിക്കാം
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന 'ഡിപ്ലോമ ഇൻ എയർലൈൻ & എയർപോർട്ട് മാനേജ്‌മെന്റ്' പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://app.srccc.in/register എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30 . കൂടുതൽ വിവരങ്ങൾക്ക് www.srccc.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0471 2570471, 9846033001 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.
ജെ.ഡി.സി. സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ നോർത്ത് പറവൂരിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജിൽ 2026-27 അധ്യയന വർഷത്തെ ജെ.ഡി.സി. (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) ബാച്ചിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി.
ഫോൺ: 9447077511, 9539168626
പ്രൊമോട്ടർ നിയമനം: ജൂൺ 15 വരെ അപേക്ഷിക്കാം
പട്ടികജാതി വകുപ്പിന് കീഴിൽ കൊച്ചി കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ നിലവിലുള്ള പ്രൊമോട്ടർ ഒഴിവിലേക്ക് താല്കാലിക നിയമനത്തിനായി യോഗ്യരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും 18-നും 40-നും മധ്യേ പ്രായവുമുള്ള, കൊച്ചി കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും റസിഡൻഷ്യൽ സർട്ടിഫിക്കറ്റും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം കൊച്ചി കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 11,000 രൂപ ഓണറേറിയം ലഭിക്കും. ഒരു വർഷത്തേക്കായിരിക്കും നിയമന കാലാവധി. പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15 വൈകുന്നേരം 5 മണി വരെയാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിന്റെ മാതൃകയ്ക്കും കൊച്ചി കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക
ഇ മെയിൽ: scdokochi@gmail.com
ഫോൺ: 8547630082
സ്‌കൂൾ വാഹന ജീവനക്കാർക്കായി റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് ജൂൺ 13-ന്
എറണാകുളം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ (എൻഫോഴ്‌സ്‌മെന്റ്) ആഭിമുഖ്യത്തിൽ സ്‌കൂൾ, കോളേജ് വാഹനങ്ങളിലെ ജീവനക്കാർക്കായി റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും.
ആർ.ടി.ഒ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഡ്രൈവർമാർ, ആയമാർ, റോഡ് സേഫ്റ്റി ഓഫീസർമാർ, മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർക്കായാണ് ക്ലാസ്.
സ്‌കൂൾ/കോളേജ് വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന സ്വകാര്യ കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ, ഓട്ടോറിക്ഷകൾ തുടങ്ങിയ വാഹനങ്ങളിലെ ഡ്രൈവർമാർക്കും ആയമാർക്കും മാനേജർമാർക്കും ഈ പരിപാടിയിൽ പങ്കെടുക്കാം.
ജൂൺ 13 ന് രാവിലെ 9:00 മുതൽ ഉച്ചക്ക് 1:00 വരെ കളമശ്ശേരി സെന്റ് പോൾസ് ഇന്റർനാഷണൽ സ്‌കൂളിലാണ് ബോധവൽക്കരണ ക്ലാസ് നടക്കുക.
സ്‌കൂൾ വിദ്യാർത്ഥികളുടെ യാത്രാ സുരക്ഷ, റോഡ് നിയമങ്ങൾ, സുരക്ഷിത ഡ്രൈവിംഗ് ശീലങ്ങൾ, അടിയന്തര സാഹചര്യങ്ങളിലെ ഇടപെടലുകൾ, വാഹനങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും നിർദ്ദേശങ്ങളും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രതിനിധികളും വാഹന ജീവനക്കാരും പരിപാടിയിൽ പങ്കെടുക്കണമെന്ന് എറണാകുളം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു.
- Log in to post comments