Skip to main content

എറണാകുളം  മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം; അടിയന്തര യോഗം ചേർന്നു

 

എറണാകുളം നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ടി.ജെ വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ ഗവ ഗസ്റ്റ്‌ ഹൗസിൽ പ്രത്യേക ഏകോപന യോഗം വിളിച്ചു ചേർത്തു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ള വിതരണ പ്രശ്നങ്ങൾ വിശദമായി വിലയിരുത്തിയ യോഗത്തിൽ, പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനും . അറ്റകുറ്റപ്പണികൾ നടത്തുന്നതിനും നേരിടുന്ന തടസങ്ങൾ പരിഹരിക്കാൻ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ജനങ്ങൾക്ക് തടസ്സമില്ലാതെ ശുദ്ധജലം ലഭ്യമാക്കുന്നതിനാവശ്യമായ അടിയന്തര-ദീർഘകാല നടപടികൾ സമയബന്ധിതമായി നടപ്പിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി.

യോഗത്തിൽ ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസി വാര്യത്ത്, വൈസ് പ്രസിഡന്റ്‌ ഷിമ്മി ഫ്രാൻസിസ്, കൊച്ചി കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സീന, ടി.കെ അഷറഫ്, ജിസ്മി ജെറാൾഡ്, ആന്റണി പൈനുതറ,കൗൺസിലർമാർ, വിവിധ വകുപ്പ് തല ഉദ്യേഗസ്ഥർ എന്നിവർ പങ്കെടുത്തു.

date