റീ ടെണ്ടർ ക്ഷണിച്ചു
വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസിലെ ഉപയോഗത്തിനായി ഒരു വർഷ കാലയളവിലേക്ക് വാഹനം (കാർ)വാടകയ്ക്ക് എടുക്കുന്നതിന് റീ ടെണ്ടർ ക്ഷണിച്ചു.ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 22 ന് ഉച്ചയ്ക്ക് 2 മണി വരെ
ഫോൺ.0484 2952949
സൗജന്യ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു
കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് എറണാകുളം ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 1 മുതൽ 7-ാം ക്ലാസ്സ് വരെ പഠിക്കുന്ന തൊഴിലാളികളുടെ കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ കിറ്റ് വിതരണത്തിൻ്റേയും മറ്റ് ആനുകൂല്യ വിതരണത്തിന്റേയും ഉദ്ഘാടനം ഡറക്ടർ സി.കെ.ഹരികൃഷ്ണൻ നിർവ്വഹിച്ചു.
എറണാകുളം ജില്ലാ ആഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ ഉപദേശക സമിതി അംഗം സി.വി.മുഹമ്മദാലി അദ്ധ്യക്ഷനായി ഉപദേശക സമിതി അംഗങ്ങളായ കെ.കെ.കലേശൻ. എം.എസ്.രാജു, പി. എസ് ജോർജ്ജ്, ജില്ലാ എക്സിക്യൂട്ടിവ് ആഫീസർ എം.ഡി . ആശാലത, അഡീ.ജില്ലാ എക്സിക്യൂട്ടീറ്റ് ആഫീസർ ബിന്ദു കെ.തങ്കപ്പൻ എന്നിവർ പങ്കെടുത്തു.
സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒഴിവ്; വാക്ക്-ഇൻ ഇൻ്റർവ്യൂ
എറണാകുളം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ (KASP) കീഴിൽ സ്പെഷ്യലിസ്റ്റ് ( ഗൈനക്കോളജി വിഭാഗം) തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആറുമാസ കാലയളവിലേക്കാണ് നിയമനം.യോഗ്യത എം ബി ബി എസ് , എം എസ് (ഒ ആൻ്റെ ജി) , ഡി ജി ഒ , ബന്ധപ്പെട്ട വിഷയത്തിൽ ഡി എൻ ബി , കൂടാതെ ടി.സി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ജൂൺ 12 (വെള്ളി) രാവിലെ 11:00 മണിക്ക് മെഡിക്കൽ സൂപ്രണ്ടിൻ്റെ കാര്യാലയത്തിൽ നടക്കുന്ന വാക്ക്-ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.അന്നേ ദിവസം രാവിലെ 10:30 AM മുതൽ 11:00 AM വരെ മാത്രമായിരിക്കും രജിസ്ട്രേഷൻ അനുവദിക്കുക. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന
ഫോൺ : 0484-2754000.
- Log in to post comments