Skip to main content

യോഗ ശാരീരിക-മാനസിക ഉന്മേഷത്തിന് അത്യന്താപേക്ഷിതം:   ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

യോഗ ശാരീരിക-മാനസിക ഉന്മേഷത്തിന് അത്യന്താപേക്ഷിതമെന്ന്  ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎംഎഐ), ഹരിപ്പാട് നഗരസഭയുടെയും ഹരിപ്പാട് ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സഹകരണത്തോടെ ഹരിപ്പാട് സ്കൈ സ്പോർട്സ് ടർഫിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെയും മെഗാ യോഗ ക്യാമ്പിന്റെയും ലഹരിവിരുദ്ധ പ്രതിജ്ഞയുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​യോഗ എല്ലാവരും പരിശീലിക്കുകയും യോഗ ചെയ്യാൻ സമയം കണ്ടെത്തുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. 'ഓപ്പറേഷൻ തൂഫാൻ: ദി നർകോ ഹണ്ട്' കാമ്പയിന് മൂന്ന് ഘട്ടങ്ങളാണുള്ളത്. യോഗദിനാചരണത്തിൽ പങ്കെടുത്ത എല്ലാവരെയും തൂഫാൻ വോളന്റിയർമാരായി കണക്കാക്കുന്നതായും അദ്ദേഹം പറഞ്ഞു.

​എഎംഎഐ സംസ്ഥാന പ്രസിഡന്റ് വിഷ്ണു നമ്പൂതിരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ വൃന്ദ എസ്. കുമാർ മുഖ്യാതിഥിയായിരുന്നു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ വിജയമ്മ പുന്നൂർമഠം, ഷിബു പഞ്ചവടി, സജീഷ് പാലത്തുംപാടൻ, നഗരസഭാംഗങ്ങളായ കാട്ടിൽ സത്താർ, പ്രേംജിത്ത്, അബി, രാജേഷ്, എഎംഎഐ ജില്ലാ പ്രസിഡന്റ് ഡോ. ജയരാജ്, ഡോ. ഫൈസൽ എന്നിവരും ഹരിതകർമ്മ സേനാംഗങ്ങളും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

date