തീയതി ദീർഘിപ്പിച്ചു
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ ജില്ലയിൽ ഒരു വർഷം അംഗത്വ കാലയളവ് പൂർത്തിയാക്കിയവരുടെ മക്കളിൽ 2026-2027 അദ്ധ്യയന വർഷം എൽ.കെ.ജി/ ഒന്നാം ക്ലാസ് എന്നിവയിൽ പുതുതായി അഡ്മിഷൻ നേടുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂൺ 20 വരെ ദീർഘിപ്പിച്ചു. പ്രസ്തുത ആനുകൂല്യത്തിന് അർഹരായവർ ജൂൺ 20 ന് മുമ്പായി ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ കോപ്പിയും അനുബന്ധ രേകഖളും ഓഫീസിൽ നേരിട്ട് ഹാജരാക്കണം.
ഫോൺ 0484-236619.
സൗജന്യ പരീക്ഷാ പരിശീലനം
കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷക്കുള്ള സൗജന്യ പരിശീലന ക്ളാസുകൾക്കായി അപേക്ഷ ക്ഷണിച്ചു.എസ് എസ് എൽ സി, പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള എറണാകുളം, കോട്ടയം ഇടുക്കി ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി / പട്ടികവർഗ /മറ്റർഹ /മറ്റ് പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്കാണ് അവസരം. പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ സബ് ജയിൽ റോഡിന് സമീപം പ്രവർത്തിച്ചു വരുന്ന ഗവ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെൻ്ററിലാണ് ട്രെയിനിംഗ് നടക്കുന്നത്.ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ ബി സി / ഒ ഇ സി വിഭാഗത്തിൽപ്പെട്ടവർക്ക് 30% സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് നിയമാനുസൃതം സ്റ്റൈപ്പൻ്റ് ലഭിക്കു൦. അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം എസ് എൽ സി സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ നാലിന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമർപ്പിക്കണം. . അപേക്ഷ ഫോറത്തിൻ്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്.
ഫോൺ: 0484-2623304, 6282858374
ക്വട്ടേഷൻ ക്ഷണിച്ചു
സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻ്റെ കാക്കനാട് വർക്കിംഗ് വിമൺസ് ഹോസ്റ്റലിൽ തകർന്നുപോയിട്ടുള്ള ചുറ്റുമതിൽ (ഏകദേശം 10 മീറ്റർ നീളം) പുനർനിർമ്മിക്കുന്നതിനായി ക്വട്ടേഷ൯ ക്ഷണിച്ചു. താത്പര്യമുള്ള കരാറുകാർ/സ്ഥാപനങ്ങൾ അവരുടെ ക്വട്ടേഷനുകൾ ജൂൺ 14-ന് വൈകിട്ട് നാലിന് മുമ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബോട്ടുജെട്ടിയ്ക്കു സമീപമുള്ള, എറണാകുളം റവന്യൂ ടവറിൻ്റെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഭവന നിർമ്മാണ ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ :0484-2369059
സൗജന്യ സ്റ്റെനോഗ്രാഫി പരിശീലനം
എംപ്ലോയ്മെന്റ്റ് വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെൻ്റർ ഫോർ എസ്.സി/എസ്.ടി യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 10 മാസം ദൈർഘ്യമുള്ള സൗജന്യ സ്റ്റെനോഗ്രാഫി ആൻഡ് വേർഡ് പ്രോസസ്സിംഗ് പരിശീലന പരിപാടി ജൂൺ അവസാനത്തോട തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിലെ സി.ജി.സി ഓഫീസിൽ ആരംഭിക്കുന്നു.
എറണാകുളം/കോട്ടയം/ഇടുക്കി/തൃശൂർ ജില്ലകളിലെ ഏതെങ്കിലും എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളളതും എസ്.എസ്.എൽ.സി പാസായിട്ടുള്ളതും 18 നും 41 മധ്യേ പ്രായവുമുള്ള പട്ടികജാതി / പട്ടികവർഗ്ഗ രജിസ്റ്റർ ചെയ്തിട്ടുള്ളതും വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പരിശീലന കാലയളവിൽ നിയമാനുസൃത സ്റ്റൈപ്പന്റും സൗജന്യ പഠനോപകരണങ്ങളും നൽകും. കൂടുതൽ വിവരങ്ങൾക്ക് 0484-2312944 നമ്പറിൽ ബന്ധപ്പെടാം. താത്പര്യമുള്ളവർ ബയോഡേറ്റ cgcekm.emp.lbr@kerala.gov.in വിലാസത്തിലേക്ക് ഇ-മെയിൽ മുഖേന അയക്കേണ്ടതാണ്. ആകെ സീറ്റുകൾ - 20
സംയുക്ത പരിശോധന നടത്തി
കോട്‌പ (COTPA) എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പ്, എക്‌സൈസ് , തദ്ദേശഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ആലങ്ങാട് ഗ്രാമപഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിലെ കടകളിൽ സംയുക്ത പരിശോധന നടത്തി. സ്ഥാപനങ്ങളുടെയും, കടളുടെയും പരിസരത്ത് പുകയില നിരോധന ബോർഡ് സ്ഥാപിക്കാത്ത കടയുടമകൾക്ക് പിഴ ഈടാക്കുകയും നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ആലങ്ങാട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അസിം ലബ്ബ പൂയപ്പള്ളിൽ , വരാപ്പുഴ വിമൻ എക്സൈസ് ഓഫീസർ പി. വി നീതു , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.വി മണികണ്ഠൻ, പി .പി ജെസ്സി, അബിൻ നസീർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
പ്രോത്സാഹന അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു
2025-26 അദ്ധ്യയന വർഷം എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും എസ്.എസ്.എൽ.സി/ പ്ലസ് ടു/ ഡിഗ്രി/ പി.ജി/ പ്രൊഫഷണൽ ഡിഗ്രി പരീക്ഷകളിൽ ആദ്യ ചാൻസിൽ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടിക വർഗ്ഗ വിദ്യാർത്ഥികളിൽ നിന്നും പ്രോത്സാഹന അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു.
നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ ജാതി സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി/പ്ലസ് ടു/ ഡിഗ്രി/പിജി പ്രൊഫഷണൽ ഡിഗ്രി എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, വിദ്യാർത്ഥിയുടെ പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിൻ്റെ ആദ്യ പേജിൻറെ പകർപ്പ് എന്നിവ സഹിതം ജൂലൈ 31-ന് മുൻപ് മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്‌മെൻ്റ്റ് ഓഫീസിലോ, ആലുവ ഇടമലയാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ലഭച്ചിരിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും മൂവാറ്റുപുഴ ട്രൈബൽ ഡവലപ്‌മെൻ്ററ് ഓഫീസിലോ, ആലുവ ഇടമലയാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ബന്ധപ്പെടേണ്ടതാണ്.
ഗതാഗത നിയന്ത്രണം
കച്ചേരി കനാൽ റോഡിൽ പ്രൈവറ്റ് സ്റ്റാൻഡിനു സമീപം കാനയുടെ ബ്ലോക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ഈ റോഡിൽ കൂടിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകുന്നതാണെന്ന് അസിസ്റ്റ൯റ് എഞ്ചിനീയർ അറിയിച്ചു.
വാക്ക്-ഇൻ-ഇൻറർവ്യൂ
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ നെഫ്രോളജി, ജനറൽ സർജറി വിഭാഗങ്ങളിലേക്കായി ജൂനിയർ റസിഡൻറുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക്ക്-ഇൻ-ഇൻറർവ്യൂ ജൂൺ 11 ന് രാവിലെ 11.00 മുതൽ ഉച്ചക്ക് ഒന്നു വരെ പ്രിൻസിപ്പാളിൻറെ ഓഫീസിൽ നടക്കും.
അധ്യാപക നിയമനം:കൂടിക്കാഴ്ച 9 ന്
ഗിരിനഗർ എൽ. പി. സ്കൂളിൽ ഒഴിവുള്ള അധ്യാപിക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂൺ 9 ന് രാവിലെ 11 ന് കടവന്ത്രയിലെ എറണാകുളം കോ- ഓപ്പറേറ്റീവ് ഹൗസ് കൺസ്ട്രക്ഷൻ സൊസൈറ്റി ഓഫീസിൽ. യോഗ്യത : ടി.ടി.സി/ ഡി.എൽ.ഇ.ഡി, കെ-ടെറ്റ്. താല്പര്യമുള്ളവർ അസൽ സാക്ഷ്യപത്രങ്ങളുമായി എത്തണം. കൂടുതൽ വിവരത്തിന് 0484-2320251, 81294 51615 എന്നീ നമ്പറുകളിൽ വിളിക്കാം.
- Log in to post comments