Post Category
കിറ്റ്സില്‍ എം.ബി.എ. സ്പോട്ട് അഡ്മിഷന്‍
ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോട് കൂടിയ ഡിഗ്രിയും കെമാറ്റ്/സിമാറ്റ്/കാറ്റ് യോഗ്യത ഉള്ളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. https://www.kittsedu.org/apply-for-mba/ വഴി അപേക്ഷിച്ച ശേഷം ജൂണ്‍ 26, 27 തീയതികളില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക് www.kittsedu.org. ഫോണ്‍: 9645176828, 9446529467.
date
- Log in to post comments