Skip to main content

ഐ.ടി.ഐ.പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പുഴക്കാട്ടിരി ഗവ.ഐ.ടി.ഐ.യില്‍ 2026 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 30 നകം www.itiadmissions.kerala.gov.in പോര്‍ട്ടല്‍ വഴി അപേക്ഷിക്കണം. അപേക്ഷാ ഫീസ് 100/രൂപ. അപേക്ഷ ഓണ്‍ലൈനായി അപേക്ഷിച്ചതിനു ശേഷം സമീപത്തുളള സര്‍ക്കാര്‍ ഐ.ടി.ഐ കളില്‍ അസ്സല്‍ രേഖകളുമായി നേരിട്ടെത്തി ജൂലൈ മൂന്നിനകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഫോണ്‍ നമ്പര്‍ : 04933 254088.

date