Skip to main content

വിവിധ പദ്ധതികളിലേക്ക്  അപേക്ഷ ക്ഷണിച്ചു

 

​ആലപ്പുഴ ജില്ലാ പഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തിൽ ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളിലേക്ക് അർഹരായ ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഗ്രാമസഭ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കായിരിക്കും ഈ പദ്ധതികളുടെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാവുക. പട്ടികജാതി വിഭാഗത്തിൽപെട്ട യുവജന ഗ്രൂപ്പുകൾക്ക് സ്വയംതൊഴിലിനും വരുമാന മാർഗ്ഗത്തിനുമായി വാദ്യോപകരണങ്ങൾ വാങ്ങി നൽകുന്ന പദ്ധതി, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് സിവിൽ യോഗ്യതയുള്ള പട്ടികജാതിക്കാരായ യുവതീ-യുവാക്കൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അപ്രന്റീസ് നിയമനം നൽകുന്ന പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ജനറൽ നഴ്സിംഗ്, ബി.എസ് സി നഴ്സിംഗ്  യുവതികൾക്ക്  ആശുപത്രികളിൽ അപ്രന്റീസ് നിയമനം നൽകുന്ന പദ്ധതിയിലേക്കും ഈ വിജ്ഞാപനത്തിലൂടെ അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള അപേക്ഷകർക്ക് പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ആലപ്പുഴ സിവിൽ സ്റ്റേഷൻ അനെക്സിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസുമായി നേരിട്ടോ അല്ലെങ്കിൽ 0477-2252548 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്ന് ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് ഓഫീസർ അറിയിച്ചു

date