Skip to main content

കളക്ടറേറ്റില്‍ 'ഉണര്‍വ് 2026' മെഗാ ശുചീകരണ ക്യാമ്പയിന്‍ നാളെ 

 

ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ ശുചിത്വ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ കളക്ടറേറ്റ് സിവില്‍ സ്റ്റേഷനില്‍ 'ഉണര്‍വ് 2026' എന്ന പേരില്‍ മെഗാ ശുചീകരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ശുചിത്വവും പൊതുജനാരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ടാണ് ക്യാമ്പയിന്‍. ജൂണ്‍ 27 ന് ഉച്ച 2.30 മുതല്‍ 4 മണി വരെയാണ് ശുചീകരണ യജ്ഞം നടക്കുക.

ജില്ലാ കളക്ടറേറ്റ് ആംഫി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ കെ കെ സുബൈര്‍, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ.എം. സുനില്‍കുമാര്‍, ഡിഎംഒ ഇന്‍ചാര്‍ജ് കെ. സി സച്ചിന്‍, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി ടി പ്രസാദ് തുടങ്ങിയവര്‍ സംബന്ധിക്കും.
ക്യാമ്പയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ താലൂക്ക്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ എല്ലാ ഓഫീസുകളും പരിസരങ്ങളും ജീവനക്കാര്‍ ചേര്‍ന്ന് വൃത്തിയാക്കും. പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് ഹരിതകര്‍മസേന മുഖേന സംസ്‌ക്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. 

date