Skip to main content

ജോബ് ഡ്രൈവ്

 
 

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 27ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കസ്റ്റമര്‍ സപ്പോര്‍ട്ട് അസോസിയേറ്റ്, കേന്ദ്ര മാനേജര്‍, ജി എസ് ടി ബില്ലിംഗ് സ്റ്റാഫ്, പാക്കിംഗ് സ്റ്റാഫ്, ഡെലിവറി ബോയ്, ത്രീ വീലര്‍ ഡ്രൈവര്‍ എന്നിവയാണ് ഒഴിവുകള്‍.  

എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റത്തവണ രജിസ്ട്രേഷന്‍ ഫീസായ 300 രൂപയും സഹിതം ഹാജരാകണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രസീതും ബയോഡാറ്റയും ഹാജരാക്കിയാല്‍ മതി. ഫോണ്‍: 0491 2505435, 2505204.

date