Skip to main content

ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു  

ചെമ്മന്‍കാട് മലമ്പുഴ ഐ.എച്ച്. ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന്റെ ആഭിമുഖ്യത്തില്‍  ആര്‍.ബി.ഐ. റീലത്തോണ്‍ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സാമ്പത്തിക സൈബര്‍ തട്ടിപ്പുകള്‍, അനധികൃത ലോണ്‍ ആപ്പുകള്‍, മ്യൂള്‍ അക്കൗണ്ടുകള്‍ തുടങ്ങിയവക്കെതിരെ വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.  ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ പി.ടി. അനില്‍കുമാര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. മലമ്പുഴ ബ്ലോക്ക് ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ രാഗേഷ് ആര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് സ്വയം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് നയിച്ചു. വിദ്യാര്‍ത്ഥികളായ രഹ്ന ഫാത്തിമ, അമൃത കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date