Post Category
നിയമലംഘനത്തിന് കര്‍ശന നടപടി
ജില്ലയില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ആര്‍.ടി.ഒ സി. ശ്യാം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ അമിത ഭാരം കയറ്റിയ 10 ചരക്ക് വാഹനങ്ങള്‍ക്കെതിരെ 2,48,250 രൂപ പിഴ ചുമത്തി. പെര്‍മിറ്റ,് ഫിറ്റ്‌നസ്, ടാക്‌സ്, ഇന്‍ഷുറന്‍സ്, പുക, ഡ്രൈവിംഗ് ലൈസന്‍സ്, സ്പീഡ് ഗവേണര്‍, ജി പി എസ് എന്നിവയില്ലാതെ സര്‍വീസ് നടത്തിയ 30 വാഹനങ്ങള്‍ക്കെതിരെ 90,000 രൂപയും സമയക്രമം പാലിക്കാതെ സര്‍വീസ് നടത്തിയ മൂന്ന് ടിപ്പര്‍ വാഹനങ്ങള്‍ക്കെതിരെ 3000 രൂപയും പിഴ ചുമത്തി. പരിശോധനകള്‍ തുടരുമെന്നും നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു.
date
- Log in to post comments