Skip to main content
a

കേന്ദ്രീയ വിദ്യാലയത്തില്‍ എന്‍.ഡി.ആര്‍.എഫ് സ്‌കൂള്‍ സുരക്ഷ പരിശീലനം സംഘടിപ്പിച്ചു

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സ്‌കൂള്‍ സുരക്ഷ പദ്ധതിയുടെ ഭാഗമായി അടൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ അടിയന്തര ദുരന്തനിവാരണ-രക്ഷാപ്രവര്‍ത്തന പരിശീലനം സംഘടിപ്പിച്ചു.
അടിയന്തര ഘട്ടങ്ങളിലെ രക്ഷാപ്രവര്‍ത്തനം, ബേസിക് ലൈഫ് സപ്പോര്‍ട്ട് എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. രാകേഷിന്റെ സാന്നിദ്ധ്യത്തില്‍ 80 ആണ്‍കുട്ടികളും 70 പെണ്‍കുട്ടികളും പങ്കെടുത്തു.
എന്‍.ഡി.ആര്‍.എഫ് സബ് ഇന്‍സ്പെക്ടര്‍ ദീപക് ചിലര്‍ നേതൃത്വം നല്‍കി. അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രഥമശുശ്രൂഷാ രീതികള്‍, അപകടത്തില്‍പ്പെട്ടവരെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവ പരിചയപ്പെടുത്തി.

ചിത്രം: 

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സ്‌കൂള്‍ സുരക്ഷ പദ്ധതിയുടെ ഭാഗമായി അടൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന പരിശീലനം

 

date