ഇ-ഗ്രാം സ്വരാജ് പോർട്ടൽ വഴിയുള്ള സാമ്പത്തിക ഇടപാടുകൾക്ക് ജില്ലയിലെ എല്ലാ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കും തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ പ്രത്യേക നിർദ്ദേശങ്ങൾ നൽകി.
ഇ-ഗ്രാം സ്വരാജ് പോർട്ടൽ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ: തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി
ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറുകൾ ബന്ധപ്പെട്ട മേക്കർമാരുടെ (തദ്ദേശ സ്വയംഭരണ സ്ഥാപന അടിയന്തിരമായി സെക്രട്ടറിമാർ) പരിശോധിക്കേണ്ടതാണ്. താൽക്കാലിക/കരാർ ജീവനക്കാരുടെയോ പ്രോജക്ട് അസിസ്റ്റന്റുമാരുടെയോ നമ്പറുകളാണ് ഉള്ളതെങ്കിൽ, അവ ഉടനടി മാറ്റി സെക്രട്ടറിയുടെ ഔദ്യോഗിക മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. പെയ്മെൻന്റുകൾക്ക് വരുന്ന ഒ.ടി.പി (OTP) സെക്രട്ടറിമാർക്ക് മാത്രമേ ലഭിക്കാവൂ.
പോർട്ടലിലെ 'മേക്കർ' (Maker), 'ചെക്കർ' (Checker) ലോഗിൻ വിവരങ്ങൾ അതത് ഉദ്യോഗസ്ഥർ/അധികാരികൾ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്. യാതൊരു കാരണവശാലും രണ്ട് ലോഗിനുകളും ഒരാൾ തന്നെ കൈകാര്യം ചെയ്യാനോ, ലോഗിൻ ഐഡിയും പാസ്വേഡും മറ്റുള്ളവർക്ക് കൈമാറാനോ പാടുള്ളതല്ല.
കരാർ/ദിവസവേതന അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള പ്രോജക്ട് അസിസ്റ്റന്റുമാർ, കരാർ ജീവനക്കാർ, ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ജീവനക്കാർ എന്നിവർക്ക് ഇ-ഗ്രാം സ്വരാജ് പോർട്ടലിന്റെ മേക്കർ, ചെക്കർ ലോഗിൻ അനുമതികൾ യാതൊരു കാരണവശാലും നൽകാൻ പാടില്ല. സാങ്കേതിക സഹായങ്ങൾക്കായി
ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ സേവനം മാത്രമേ വിനിയോഗിക്കുവാൻ പാടുള്ളൂ. ആയത് പൂർണ്ണമായും ബന്ധപ്പെട്ട അക്കൗണ്ടന്റുമാരുടെ സാന്നിധ്യത്തിലും മേൽനോട്ടത്തിലും മാത്രമായിരിക്കണം.
.ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച പ്രോജക്ടുകൾക്ക് മാത്രമേ പേയ്മെൻ്റ് നടന്നിട്ടുള്ളൂ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ഓരോ പ്രോജക്ട് ഫയലും പരിശോധിച്ച് ഗുണഭോക്താവിൻ്റെ ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പിലെ അക്കൗണ്ട് വിവരങ്ങൾ തന്നെയാണ് ഇ-ഗ്രാം സ്വരാജ് പോർട്ടലിലും രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പ്രോജക്ട് ഫയലിനോടൊപ്പം ഇ-ഗ്രാം സ്വരാജ് പോർട്ടലിലെ പേയ്മെൻ്റ് വൗച്ചർ പ്രിന്റ് എടുത്ത് ഫയലിനോടൊപ്പം സൂക്ഷിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ചെലവുകളും സുലേഖ യിൽ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക.
ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ചെലവുകളും തന്നെ പ്രോജക്ടുകളിലുള്ള യഥാർത്ഥ ചെലവുകൾ തന്നെയാണെന്ന് ഉറപ്പുവരുത്തുക. അല്ലാത്ത പക്ഷം ആയത് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
വാർഷിക ധനകാര്യ പത്രികയിലെ ധനകാര്യകമ്മീഷൻ കണക്കുകൾ ഇ-ഗ്രാം സ്വരാജ് പോർട്ടൽ, സുലേഖ എന്നിവയിലെ കണക്കുകളുമായി പൊരുത്തപ്പെടുന്നു എന്ന് ഉറപ്പ് വരുത്തുക.
എല്ലാ മാസവും ക്യത്യമായി ബാങ്ക് സ്റ്റേറ്റ്മെൻറ് വാങ്ങി റീകൺസിലിയേഷൻ നടത്തുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതും ഏതെങ്കിലും വ്യത്യാസങ്ങൾ കണ്ടെത്തുകയാണെങ്കിൽ ആയത് എപ്രകാരം വന്നു എന്ന് ക്യത്യമായി കണ്ടെത്തേണ്ടതുമാണ്.
ഇതുവരെ നടന്നിട്ടുള്ള സാമ്പത്തിക ഇടപാടുകളിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകളോ സാമ്പത്തിക തിരിമറികളോ നടന്നിട്ടുണ്ടോ എന്ന് എല്ലാ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാരും അടിയന്തിരമായി പരിശോധിക്കേണ്ടതും, വീഴ്ചകൾ കണ്ടെത്തിയാൽ ഉടനെ തന്നെ റിപ്പോർട്ട് ചെയ്യേണ്ടതുമാണ് എന്ന്
ജോയിൻ്റ് ഡയറക്ടർ അറിയിച്ചു.
- Log in to post comments