Post Category
പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ പരാതി പരിഹാര അദാലത്ത് ജൂലൈ ഒന്നിന് ആലപ്പുഴയിൽ
കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ നിലവിലുള്ള പരാതികളിൽ തീർപ്പ് കൽപിക്കുന്നതിനായി ആലപ്പുഴ ജില്ലയിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. ആലപ്പുഴ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് ജൂലൈ ഒന്നാം തീയതി രാവിലെ 10.30 മണിക്കാണ് അദാലത്ത്. കമ്മീഷൻ മെമ്പർമാരായ റ്റി.കെ.വാസു, അഡ്വ.സേതു നാരായണൻ എന്നിവർ നേതൃത്വം നൽകുന്നതാണ്. അദാലത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ്ഗക്കാരുടെ വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ, പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കേൾക്കുന്നതാണ്.
അദാലത്തിൽ പോലീസ്, റവന്യൂ, തദ്ദേശസ്വയംഭരണം, പട്ടികജാതി/ പട്ടികവർഗ്ഗവികസനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംബന്ധിക്കുന്നതായിരിക്കും.
date
- Log in to post comments