Post Category
ഒക്യൂപേഷണൽ തെറാപ്പിസ്റ്റ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യൂപേഷണൽ തെറാപ്പിസ്റ്റിന്റെ ഒരു താത്ക്കാലിക (ഒരു വർഷം) ഒഴിവുണ്ട്. പ്രതിമാസ വേതനം 34,180 രൂപ. ഒക്യൂപേഷണൽ തെറാപ്പിയിലുള്ള ബാച്ചിലേഴ്സ് ബിരുദമാണ് യോഗ്യത. ബിരുദാനന്തര ബിരുദം അഭിലഷണീയം. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി ജൂലൈ 15 രാവിലെ 10.30ന് സി.ഡി.സി യിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 9446553540.
പി.എൻ.എക്‌സ്. 2250/2026
date
- Log in to post comments