Skip to main content

തൃശ്ശൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

പൂത്തോളിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-2027 അധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ ഒരു വർഷത്തെ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്ന ഫുഡ് ആന്റ് ബിവറേജ് സർവീസ്, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ എന്നീ വിഭാഗങ്ങളിൽ നിലവിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടെത്തി പ്രവേശനം എടുക്കണം. ഫോൺ- 0487-2384253, 9447610223. വെബ്സൈറ്റ്- www.fcikerala.org.

date