മാഞ്ചീരി, അച്ചനള ഉന്നതികളില്‍ ഫെസിലിറ്റേറ്റര്‍ നിയമനം
നിലമ്പൂര്‍ പട്ടിക വര്‍ഗ്ഗ വികസന പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള മാഞ്ചീരി, അച്ചനള ഉന്നതികളില്‍ ചോലനായ്ക്ക കുടുംബങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ശ്രദ്ധിക്കുന്നതിനും ബോധവത്ക്കരണം നടത്തുന്നതിനുമായി ഇവരുടെ ഭാഷയും മലയാളവും അറിയാവുന്നതും ഇതേ ഉന്നതിയില്‍ ഉള്ളതും എട്ടാം ക്ലാസ്സ് പാസ്സായവരുമായവരെ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 30 ന് രാവിലെ 11 ന് നിലമ്പൂര്‍ ഐ.ടി.ഡി.പി.ഓഫീസില്‍ നടക്കും. മാഞ്ചീരി ഉന്നതി ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് ഈ ഉന്നതിയില്‍ വസിക്കുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. 2027 മാര്‍ച്ച് വരെയാണ് നിയമന കാലാവധി. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, എസ്.എസ്.എല്‍.സി, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് എന്നിവയുടെ ഒറിജിനല്‍, പകര്‍പ്പ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസിലും എക്സ്റ്റന്‍ഷന്‍ ഓഫീസിലും ലഭ്യമാണ്. ഫോണ്‍. -04931 220315 (ഐ.ടി.ഡി.പി.നിലമ്പൂര്‍), 9496070400 (പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്)
- Log in to post comments