എക്സൈസ് വിമുക്തി മിഷൻ; ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ജില്ലാതല ഉദ്‌ഘാടനം നടത്തി
എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ജില്ലാതല ഉദ്‌ഘാടനം കുട്ടനെല്ലൂർ ശ്രീ. സി. അച്യുതമേനോൻ കോളേജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവ്വഹിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിൽ സംഘടിപ്പിച്ച മത്സരങ്ങളുടെ പുരസ്‌കാര വിതരണവും മേരി തോമസ് നിർവ്വഹിച്ചു.
പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ ഫൺ റൺ, ഫ്ലാഷ് മോബ്, മൈം എന്നിവ സംഘടിപ്പിച്ചു. ലഹരി ബോധവൽക്കരണ നോട്ടീസുകളും ഹെൽപ്പ് ലൈൻ നമ്പർ കാർഡുകളും വിതരണം ചെയ്തു. തൃശ്ശൂർ കോർപറേഷൻ വിദ്യാഭ്യാസ കായികകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഫി ഡെൽസൺ അധ്യക്ഷയായി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സി.കെ. സജികുമാർ വിമുക്തി പദ്ധതി വിശദീകരണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ. രമ്യ, യൂണിയൻ ചെയർ പേഴ്സൺ ടി.എസ് മാളവിക ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. കുട്ടനെല്ലൂർ ഡിവിഷൻ കൗൺസിലർ ഹരീഷ് മോഹൻ, വിമുക്തി ജില്ലാ മാനേജർ വിനീത് രവി, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ,എം സജീവ്, ഡോൺ ബോസ്കോ ഡ്രീം പദ്ധതി ജില്ലാ കോഓർഡിനേറ്റർ അനീഷ, കോളേജ് നേർക്കൂട്ടം ലഹരി വിരുദ്ധ ക്ലബ് കോഓർഡിനേറ്റർ ജിഷ കക്കോത്ത് എന്നിവർ സംസാരിച്ചു.
- Log in to post comments