Skip to main content

*ലാബ് ടെക്‌നീഷ്യന്‍ നിയമനം*

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. അംഗീകൃത മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഡിപ്ലോമയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള 18നും 40നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് മുള്ളന്‍കൊല്ലി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04936 234799.

date