Post Category
തീയതി നീട്ടി
സർക്കാർ ഐടിഐകളിൽ SCVT, NCVT അഫിലിയേഷനുള്ള ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് https://det.kerala.gov.in ൽ. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ജൂലായ് 6 വരെ നീട്ടി. അപേക്ഷകർ ജൂലായ് 9 നകം തൊട്ടടുത്തുള്ള സർക്കാർ ഐടിഐകളിൽ അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കണം. https://itiadmissions.kerala.gov.in വഴിയും https://det.kerala.gov.in വെബ് സൈറ്റിലെ ലിങ്ക് മുഖേനയും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടാതെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഐടിഐകളിലും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഹെൽപ്-ഡെസ്ക് സൗകര്യവുമുണ്ട്.
പി.എൻ.എക്‌സ്. 2277/2026
date
- Log in to post comments