Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം നൽകുന്നു. ഒരു വർഷത്തെ റസിഡൻഷ്യൽ എൻട്രൻസ് കോച്ചിംഗിനാണ് സർക്കാർ ധനസഹായം നൽകുന്നത്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും മത്സ്യഭവനുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷഫോറം ജൂലൈ 13  നുള്ളിൽ  അതത് മത്സ്യഭവനുകളിൽ സമർപ്പിക്കണം.

  ഹയർ സെക്കൻ്ററി / വൊക്കേഷണൽ ഹയർ സെക്കൻ്ററി തലത്തിൽ ഫിസിക്സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 85% മാർക്കോടെ വിജയിച്ചതോ മുൻവർഷം നടത്തിയ   നീറ്റ് പരീക്ഷയിൽ 41% മാർക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വിദ്യാർഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹത ഉണ്ടാകുകയുളളു.       

(പിആർ/എഎൽപി/1265)

date