Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഐ.ഐ.ടി/എൻ.ഐ.ടി എൻട്രൻസ് പരിശീലനം   

  സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഐ.ഐ.ടി/എൻ.ഐ.ടി എൻട്രൻസ് പരിശീലനം നൽകുന്നു. ഒരു വർഷത്തെ എൻട്രൻസ് കോച്ചിംഗിനാണ് സർക്കാർ ധനസഹായം നൽകുന്നത്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും മത്സ്യഭവനുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷഫോറം ജൂലൈ 13ന്  അതത് മത്സ്യഭവനുകളിൽ സമർപ്പിക്കേണ്ടതാണ്.

  ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻ്ററി തലത്തിൽ ഫിസിക്സ്/കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്ക് 85% മാർക്കോ അതിനു മുകളിലോ നേടി വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു  വിദ്യാർഥിക്ക്   ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹത ഉണ്ടാകുകയുളളു.
 

(പിആർ/എഎൽപി/1266)

date