Skip to main content

ബി.ടെക് ലാറ്ററൽ എൻട്രി റെഗുലർ കോഴ്‌സ് പ്രവേശനത്തിനുള്ള  ഓപ്ഷൻ സമർപ്പണം ജൂലൈ 3 വരെ

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയുടെ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട  അപേക്ഷകർക്ക് ബി.ടെക് ലാറ്ററൽ എൻട്രി റെഗുലർ കോഴ്‌സിലേക്കായുള്ള ഓൺലൈൻ ഓപ്ഷൻ സമർപ്പണം www.lbscentre.kerala.gov.in മുഖേന ആരംഭിച്ചു. ഓപ്ഷനുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 3. ലാറ്ററൽ എൻട്രി വർക്കിംഗ് പ്രൊഫെഷണൽസ് പ്രവേശനം തേടുന്നവർക്ക് ഈ ഓപ്ഷൻ സമർപ്പണം ബാധകമല്ല. ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് പങ്കെടുക്കുന്ന കോളേജുകളുടെ പട്ടിക വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

പി.എൻ.എക്‌സ്. 2302/2026

date