Skip to main content

കന്നുകാലിത്തീറ്റ പുല്ല് ശേഖരിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു

അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി മലപ്പുറം കേന്ദ്രത്തിലേക്കുള്ള സമീപന റോഡിനായി ഏറ്റെടുത്ത സ്ഥലത്തെ കന്നുകാലിത്തീറ്റ പുല്ല് ശേഖരിക്കുന്നതിന് ഒരു മാസത്തേക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 19 മുതല്‍ ഓഗസ്റ്റ് 18 വരെയാണ് പാട്ടക്കാലാവധി. താത്പര്യമുള്ളവര്‍ നിരക്ക് അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തി മേല്‍വിലാസവും മൊബൈല്‍ നമ്പറും സഹിതം ഒപ്പിട്ട് സീല്‍ ചെയ്ത കവറില്‍ ജൂലൈ 15 വൈകുന്നേരം മൂന്നിനകം അപേക്ഷിക്കണം. ഡയറക്ടര്‍, അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററിന്റെ പേരില്‍ പെരിന്തല്‍മണ്ണയില്‍ മാറാവുന്ന 2500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും ഹാജരാക്കണം. മുന്‍കൂര്‍ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് നാലു വരെ സ്ഥലം പരിശോധിക്കാം. ലേലം ജൂലൈ 18 ന് വൈകിട്ട് 3.30 ന് എ.എം.യു സെന്റര്‍, മലപ്പുറത്ത് നടക്കും. ഇ-മെയില്‍: director.mpmc@amu.a-c.in. ഫോണ്‍: 04933-273299.

date