Skip to main content

ഐ.ടി.ഐ പ്രവേശനം

വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഐ. ടി. ഐ- കളില്‍ റഗുലര്‍ സ്‌കീമിലുള്ള വിവിധ ട്രേഡുകളില്‍  പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂലൈ ആറ് വരെ നീട്ടിയതായി കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ അറിയിച്ചു. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പോര്‍ട്ടലിലും വെബ്‌സൈറ്റിലും ലഭ്യമാണ്.  അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷകന്റെ ആധാറുമായി  ലിങ്ക് ചെയ്തതോ/ ചെയ്യാവുന്നതോ ആയ മൊബൈല്‍ ഫോണ്‍ നമ്പറും സ്വന്തമായി ഇ-മെയില്‍ വിലാസവും ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന രേഖകളുടെ ഒറിജിനലുകള്‍ സഹിതം സമീപത്തെ ഗവ. ഐ.ടി.ഐയില്‍ നേരിട്ടെത്തി ജൂലൈ ഒമ്പതിന് മുമ്പ് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കണം. 2026 ഓഗസ്റ്റ് ഒന്നിന് 14വയസ്സ് തികയണം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും തത്തുല്യ  യോഗ്യതയുള്ളവര്‍ക്കും  അനുയോജ്യമായ ട്രേഡുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04868 272216

date