അധ്യാപക പരിശീലനം സമാപിച്ചു
സംസ്ഥാന നൈപുണ്യ വികസന വകുപ്പിന് കീഴിലുള്ള ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനും (ഐ.ഐ.ഐ.സി) ബിഷപ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച അധ്യാപക പരിശീലന പരിപാടി സമാപിച്ചു. 'നിര്‍മാണ മേഖലയിലെ നൂതന സാങ്കേതികവിദ്യകളും തൊഴില്‍ നൈപുണ്യവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ആറുദിവസത്തെ പരിശീലനത്തില്‍ സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിങ് കോളേജുകളില്‍ നിന്നായി മുപ്പതോളം അധ്യാപകര്‍ പങ്കെടുത്തു.
ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് , ഡ്രോണ്‍ സര്‍വേയിംഗ്, ജി.ഐ.എസ് ആപ്ലിക്കേഷനുകള്‍, സുസ്ഥിര നിര്‍മാണം, ഫോറന്‍സിക് ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങിയ നൂതന വിഷയങ്ങളിലാണ് ക്ലാസുകള്‍ നടന്നത്. വിവിധ വികസന പദ്ധതി പ്രദേശങ്ങളിലെ സന്ദര്‍ശനവും പഠനവും ഇതിന്റെ ഭാഗമായി നടന്നു. ഐ.ഐ.ഐ.സി ഡയറക്ടര്‍ പ്രൊഫ. ഡോ. ബി. സുനില്‍ കുമാര്‍, ഡോ. ജോമി തോമസ്, പ്രൊഫ. ജോര്‍ജ് ആന്റണീ കോണ്‍സ്റ്റന്റൈന്‍, ഫ്രെഡി സോമന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
- Log in to post comments