മതിലകം ബ്ലോക്കിൽ കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ അഗ്രികൾച്ചർ ടെക്നോളജി മാനേജ്‌മെന്റ് ഏജൻസി 2026–27 പദ്ധതിയുടെ ഭാഗമായി മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മികച്ച കർഷകർക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞണം, കൈപ്പമംഗലം, എടത്തിരുത്തി എന്നീ പഞ്ചായത്തുകളിലെ കർഷകർക്ക് അപേക്ഷിക്കാം. വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ അഞ്ച് അവാർഡുകളാണ് നൽകുന്നത്. സമ്മിശ്ര കർഷകൻ (പൊതുവിഭാഗം - രണ്ട് അവാർഡുകൾ), വിളാധിഷ്ഠിത കർഷകൻ (പൊതുവിഭാഗം - രണ്ട് അവാർഡുകൾ), മികച്ച കർഷകൻ (എസ്.സി വിഭാഗം - ഒരു അവാർഡ്) എന്നിങ്ങനെയാണ് പുരസ്കാരങ്ങൾ. അപേക്ഷകർ ബന്ധപ്പെട്ട പഞ്ചായത്ത് പരിധിയിലുള്ളവരും സ്വന്തം ഉടമസ്ഥതയിലോ പാട്ടത്തിനെടുത്തതോ ആയ കുറഞ്ഞത് 50 സെന്റ് ഭൂമിയിൽ കൃഷി ചെയ്യുന്നവരുമായിരിക്കണം. തങ്ങൾ താമസിക്കുന്നതോ കൃഷി ചെയ്യുന്നതോ ആയ പഞ്ചായത്ത് പരിധിയിലെ കൃഷിഭവനുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജൂലൈ 13 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക. ഫോൺ: 9383471448, 0480 2852800.
- Log in to post comments