Post Category
ആരോഗ്യ വകുപ്പിൽ ഡോക്ടർമാരുടെ താത്കാലിക ഒഴിവ്: വാക് ഇൻ ഇന്റർവ്യൂ ജൂലൈ 9-ന്
തൃശ്ശൂര്‍ ജില്ലയിൽ ആരോഗ്യ വകുപ്പിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ, സിവിൽ സർജൻ, തത്തുല്യ തസ്തികകളിൽ അഡ്‌ഹോക് വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ജൂലൈ ഒമ്പതിന് രാവിലെ പത്തിന് ജില്ലാ മെഡിക്കൽ ഓഫീസിലാണ് (ആരോഗ്യം) വാക് ഇൻ ഇന്റർവ്യൂ.
താത്പര്യമുള്ളവർ ടി.സി.എം.സി. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, എം.ബി.ബി.എസ് ബിരുദ സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്നതിനുള്ള രേഖ (എസ്.എസ്.എൽ.സി. അല്ലെങ്കിൽ പ്ലസ് ടൂ സർട്ടിഫിക്കറ്റ്), തിരിച്ചറിയൽ രേഖ (ആധാർ കാർഡ് അല്ലെങ്കിൽ ഇലക്ഷൻ ഐ.ഡി കാർഡ്) എന്നിവയുടെ അസലും പകർപ്പുകളും സഹിതം ഹാജരാകണം.
date
- Log in to post comments